India
സീറോ മലബാര്‍ സഭയുടെ 26ാമതു സിനഡിന് ആരംഭം
സ്വന്തം ലേഖകന്‍ 09-01-2018 - Tuesday
കൊച്ചി: സീറോ മലബാര്‍ സഭയുടെ 26ാമതു സിനഡ് സമ്മേളനത്തിനു സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ തുടക്കമായി. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ സിനഡ് നടക്കുന്നത്. ആറു ദിവസത്തെ സിനഡില്‍ സഭയിലെ 59 മെത്രാന്മാര് പങ്കെടുക്കുന്നുണ്ട്. 26ാമതു സിനഡിന്റെ ആദ്യ സെഷനാണ് ഇപ്പോള്‍ നടക്കുന്നത്.
കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് നയിച്ച ധ്യാനത്തോടെയാണു സിനഡിനു തുടക്കമായത്. തുടര്‍ന്നു മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ മെത്രാന്മാര് ദിവ്യബലിയര്‍പ്പിച്ചു. സിനഡ് ഹാളില്‍ ദീപം തെളിയിച്ച് മേജര്‍ ആര്‍ച്ച്ബിഷപ് സമ്മേളനം ഉദ്ഘാടനം ചെയ്തു. 13ന് ഉച്ചകഴിഞ്ഞു 2.30നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പദവിയിലേക്കുയര്‍ത്തപ്പെട്ടതിന്റെ രജതജൂബിലി സമാപന സമ്മേളനം നടക്കും.
More Archives >>
Page 1 of 128
More Readings »
നാസികള്‍ കൊലപ്പെടുത്തിയ ഇറ്റാലിയന്‍ വൈദിക രക്തസാക്ഷികള്‍ വാഴ്ത്തപ്പെട്ട നിരയില്‍
ബൊളോഗ്ന: രണ്ടാം ലോക മഹായുദ്ധകാലത്ത് ഇറ്റലിയിൽ നാസി ജർമ്മൻ സൈന്യവും ഇറ്റാലിയൻ ഫാസിസ്റ്റുകളും...

വൈദ്യ സഹായത്തോടെയുള്ള ആത്മഹത്യ നിയമത്തിനെതിരെ യുഎസിൽ പോരാട്ടം തുടര്‍ന്ന് കത്തോലിക്ക സഭ
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്ന വൈദ്യ സഹായത്തോടെയുള്ള...

പ്രതിസന്ധിയിലും ആത്മീയതയുടെ കത്തുന്ന അഗ്നി കാത്തുസൂക്ഷിക്കണം: സമർപ്പിതരോട് ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: പ്രതിസന്ധികളുടെയും ബുദ്ധിമുട്ടുകളുടെയും ഇടയിലും സജീവമായ സമർപ്പിതജീവിതം...

കർദ്ദിനാൾ ക്ലീമീസ് ബാവ ജെറുസലേം പാത്രിയാർക്കീസുമായി കൂടിക്കാഴ്ച നടത്തി
ജെറുസലേം: സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവാ ജെറുസലേം ലത്തീൻ...

സീറോ മലബാർ സഭയിൽ മിഷൻ മാസാചരണത്തിന് ആരംഭം
കൊച്ചി: സീറോ മലബാർ സഭയിൽ മിഷൻ മാസാചരണത്തിന്റെ ഉദ്ഘാടനം മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ...

ലിസ്യൂവിലെ വിശുദ്ധ ത്രേസ്യാ
ചെറുപുഷ്പം’ എന്ന് പരക്കെ അറിയപ്പെടുന്ന ഉണ്ണിയേശുവിന്റേയും തിരുമുഖത്തിന്റേയും വിശുദ്ധയായ, കൊച്ചു...






