Purgatory to Heaven. - January 2024

ശുദ്ധീകരണാത്മാക്കള്‍ക്ക് വേണ്ടി നാം ചെയ്യുന്ന ത്യാഗത്തിന്‍റെ പ്രതിഫലമെന്ത്?

സ്വന്തം ലേഖകന്‍ 31-01-2024 - Wednesday

“ദൈവത്തോടൊത്ത് ഞങ്ങള്‍ ധീരമായി പൊരുതും.” (സങ്കീര്‍ത്തനങ്ങള്‍ 60:12)

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-31

"വിശുദ്ധ ജെത്രൂത്, അവളുടെ മരണകിടക്കയില്‍ സാത്താനാല്‍ പ്രലോഭിപ്പിക്കപ്പെട്ടു. അവള്‍ ജീവിച്ചിരുന്നപ്പോള്‍ മരിച്ച ആത്മാക്കള്‍ക്കായി ധാരാളം പ്രാർത്ഥിക്കുകയും നിരവധി ത്യാഗപ്രവർത്തികൾ ചെയ്യുകയും ചെയ്തിരുന്നു. അതിനാൽ തന്നെ തന്റെ മാലാഖമാരേയും, അവൾ മോചിപ്പിച്ച ആയിരകണക്കിന് ആത്മാക്കളേയും അവളുടെ രക്ഷക്കായി അയക്കാതെ താന്‍ അവളെ നേരിട്ട് സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിപ്പിക്കുമെന്നും അവളുടെ യോഗ്യതകളുടെ നൂറുമടങ്ങ് പ്രതിഫലം അവള്‍ക്ക് നല്‍കുമെന്നും നമ്മുടെ കര്‍ത്താവ്‌ അവളോട് അരുളി ചെയ്തു.

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്കായി നാം ചെയ്യുന്ന പ്രവര്‍ത്തികൾ ദൈവത്തിനുള്ള മനോഹരവും, ഫലദായകവുമായ ഒരു കാഴ്ചസമർപ്പണമാണ്. ഒരു പക്ഷേ ജീവിതകാലത്ത്‌ നമുക്ക്‌ സംതൃപ്തിയും ബഹുമാനവും നേടിതരുമായിരുന്ന എല്ലാ പ്രവര്‍ത്തികളേക്കാളും ഫലദായകമായിരിക്കും അത്.

"ഓ പരിശുദ്ധവും, ആരാധ്യവുമായ ത്രിത്വൈക ദൈവമേ, ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളുടെ രക്ഷക്കായി, അവരെ സഹായിക്കുവാനുള്ള ആഗ്രഹത്താലും, പരിശുദ്ധ മാതാവിന്റെ തിരുമുന്‍പില്‍ എന്റെ ഭക്തിയെ സാക്ഷ്യപ്പെടുത്തുവാന്‍ വേണ്ടിയും, എന്റെ പ്രവര്‍ത്തികള്‍ വഴി എനിക്ക് ജീവിതത്തില്‍ സംതൃപ്തി തരുവാനുതകുന്ന എല്ലാ ഗുണങ്ങളും, എന്റെ മരണ ശേഷം ലഭിക്കുമാറാകുന്ന എല്ലാ ബഹുമാനവും ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളെ പ്രതി ഞാന്‍ ഉപേക്ഷിക്കുന്നു. ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളില്‍ ദൈവമാതാവിന്റെ പ്രീതിക്കര്‍ഹരായവരെ അവരുടെ സഹനങ്ങളില്‍ നിന്നും രക്ഷിക്കുവാന്‍ വേണ്ടി അവയെ ഞാന്‍ പൂര്‍ണ്ണമായും പരിശുദ്ധ കന്യകാമാതാവിന്റെ കരങ്ങളില്‍ ഏല്‍പ്പിക്കുന്നു. അല്ലയോ ദൈവമേ! ഞാന്‍ ഈ നിമിഷം നിനക്ക് നല്‍കുന്ന ഈ സമർപ്പണം സ്വീകരിച്ച്‌ എന്നെ അനുഗ്രഹിക്കുമാറാകണേ. ആമേന്‍."

(പ്രശസ്ത കത്തോലിക്കാ പ്രഭാഷകയും നിരവധി ഗ്രന്ഥങ്ങളുടെ രചിയതാവുമായ സൂസൻ ടാസ്സോനെ)

വിചിന്തനം:

നിന്നെകൊണ്ട് സാധിക്കുന്ന തരത്തിലുള്ള ത്യാഗ പ്രവര്‍ത്തികള്‍ ചെയ്യുക. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   


Related Articles »