India - 2024
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കു യേശുവിനെയാണ് ആശ്രയിക്കേണ്ടത്: മാര്‍ പോളി കണ്ണൂക്കാടന്‍
സ്വന്തം ലേഖകന്‍ 11-02-2018 - Sunday
ചാലക്കുടി: കുടുംബജീവിതത്തില്‍ സ്വാഭാവികമായി ഉണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കു യേശുവിനെയാണ് ആശ്രയിക്കേണ്ടതെന്നു ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. പോട്ട ദേശീയ ബൈബിള്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ജീവിതത്തില്‍ തീരുമാനമെടുക്കുമ്പോള്‍ അനുകമ്പയുടെയും സത്യത്തിന്റെയും നീതിയുടെയും പക്ഷത്തു നില്‍ക്കണമെന്നും, യേശുവില്‍ ആശ്രയിക്കാനുള്ള മനസുണ്ടെങ്കില്‍ ജീവിതത്തില്‍ അദ്ഭുതങ്ങള്‍ സംഭവിക്കുമെന്നും ബിഷപ്പ് പറഞ്ഞു.
പ്രതികൂല സാഹചര്യങ്ങളില്‍ യേശുവില്‍ ആശ്രയിക്കുവാനുള്ള മനസും തന്റേടവും ഉണ്ടാകണം. ഈശോയുടെ വാക്കു കേട്ട് ദൈവത്തില്‍ ആശ്രയിച്ചപ്പോഴാണ് കല്‍ഭരണിയിലെ വെള്ളം വീഞ്ഞായി മാറിയത്. കുടുംബജീവിതത്തില്‍ സ്വാഭാവികമായി ഉണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കു യേശുവിനെയാണ് ആശ്രയിക്കേണ്ടത്. യേശുവില്‍ ആശ്രയിക്കാനുള്ള മനസുണ്ടെങ്കില്‍ ജീവിതത്തില്‍ അദ്ഭുതങ്ങള്‍ സംഭവിക്കും. ലോകം മുഴുവന്‍ നമ്മുടെ ചുറ്റുമുണ്ട്. എന്നാല്‍ തൊട്ടടുത്തു നില്‍ക്കുന്ന മനുഷ്യന്റെ പ്രശ്‌നം പരിഹരിക്കുവാന്‍ കഴിയുന്നില്ല. അപരന് എന്തു സംഭവിച്ചാലും എനിക്ക് ഒന്നുമില്ല എന്ന മനോഭാവം വളര്‍ന്നുവരികയാണ്. കാരുണ്യം കാണിക്കാത്ത ഒരുപാട് അനുഭവങ്ങള്‍ നമ്മുക്ക് ചുറ്റും ഉണ്ടെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.