India - 2024

ബോണക്കാട് കുരിശുമല തീര്‍ത്ഥാടനത്തിന് മാര്‍ച്ച് 21ന് ആരംഭം

സ്വന്തം ലേഖകന്‍ 22-02-2018 - Thursday

ബോണക്കാട്: ബോണക്കാട് കുരിശുമല തീര്‍ത്ഥാടനത്തിന് മാര്‍ച്ച് 21 ന് തുടക്കമാവും. തിര്‍ത്ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിനായി നൂറ്റിയൊന്ന് പേരടങ്ങുന്ന തീര്‍ത്ഥാടന കമ്മറ്റി രൂപീകരിച്ചു. രക്ഷാധികാരിയായി നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവലിനെയും സഹ രക്ഷാധികാരിയായി രൂപതാ വികാരി ജനറാള്‍ മോണ്‍. ജി. ക്രിസ്തുദാസിനെയും തെരെഞ്ഞെടുത്തു. തീര്‍ത്ഥാടന ചെയര്‍മാന്‍ മോണ്‍. റൂഫസ് പയസ്‌ലിന്‍ ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സി അലോഷ്യസ്, തീര്‍ഥാടന കമ്മറ്റി സെക്രട്ടറി ജോയി തെന്നുര്‍ എന്നിവരാണ്. കുരിശുമല തിര്‍ത്ഥാടനം ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും നടക്കുകയെന്ന് കുരിശുമല സംരക്ഷണ സമിതി ചെയര്‍മാന്‍ ഫാ. ഷാജ്കുമാര്‍ അറിയിച്ചു.

ബോണക്കാട് കുരിശ് മല: നാം അറിഞ്ഞിരിക്കേണ്ട യാഥാര്‍ത്ഥ്യങ്ങളിലേക്ക്

തീര്‍ത്ഥാടനപാതയില്‍ പ്ലാസ്റ്റിക്കും മാലിന്യങ്ങളും വലിച്ചെറിയാതിരിക്കാന്‍ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് 25 അംഗ ഗ്രീന്‍ പ്രോട്ടോക്കോള്‍ വേളന്റിയേഴ്‌സിനെയും ഇതിനോടകം തെരെഞ്ഞെടുത്തിട്ടുണ്ട്. തീര്‍ത്ഥാടന നാളുകളില്‍ ബോണക്കാട് അമലോത്ഭവമാതാ ദേവാലയത്തിന് സമീപം കേരളാ ലാറ്റിന്‍കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ പഥേയം എന്ന പേരില്‍ അന്നദാനം നടത്തും. പ്ലാസ്റ്റിക് കാരിബാഗുകള്‍ തീര്‍ത്ഥാടനത്തിന് പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ അടക്കം നിരവധി വിശ്വാസികള്‍ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുമെന്ന് ബോണക്കാട് കുരിശുമല റെക്ടര്‍ ഫാ.ഡെന്നിസ് മണ്ണുര്‍ പറഞ്ഞു.


Related Articles »