India

സിസ്റ്റര്‍ കരുണ ഇന്ത്യന്‍ പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍

സ്വന്തം ലേഖകന്‍ 01-03-2018 - Thursday

ഇന്‍ഡോര്‍: ദരിദ്രരുടെ റാണിയെന്നറിയപ്പെടുന്ന ഹംഗറിയിലെ വിശുദ്ധ എലിസബത്ത് സന്യാസിനീസഭയുടെ ഇന്ത്യന്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ കരുണ പുരയ്ക്കല്‍ തെരഞ്ഞെടുക്കപ്പെട്ടു. കുറവിലങ്ങാട് ജയ്ഗിരി ഇടവകാംഗവും പുരയ്ക്കല്‍ പരേതരായ മത്തായി ഏലമ്മ ദമ്പതികളുടെ മകളുമായ സിസ്റ്റര്‍ കരുണ, മധ്യപ്രദേശിലെ സാഗര്‍, ഛത്തീസ്ഗഡ് അംബികാപുര്‍ രൂപതകളില്‍ മുപ്പതിലധികം വര്‍ഷങ്ങളായി സാമൂഹ്യസേവന, ആതുരസേവന രംഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരികയാണ്.

സിസ്റ്റര്‍ പ്രീതി മൈലാടില്‍ വൈസ് പ്രോവിന്‍ഷ്യലായും സിസ്റ്റര്‍ ലിസാ ചുണ്ടമന്നായില്‍, സിസ്റ്റര്‍ ദീപ്തി കാവിപുരയിടത്തില്‍, സിസ്റ്റര്‍ ജസീന്താ മഞ്ഞളാങ്കല്‍ എന്നിവര്‍ കൗണ്‍സിലര്‍മാരായും സിസ്റ്റര്‍ ദീപാ കൊച്ചുതാഴത്ത് പ്രൊക്യുറേറ്ററായും തെരഞ്ഞെടുക്കപ്പെട്ടു.


Related Articles »