India - 2025
വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് ചെങ്ങളത്തേക്ക്
സ്വന്തം ലേഖകന്‍ 01-03-2018 - Thursday
ചെങ്ങളം: എണ്ണൂറിലധികം വര്‍ഷം പഴക്കമുള്ളതും ഇറ്റലിയിലെ പാദുവായില്‍ പൂജ്യമായി സൂക്ഷിച്ചിരിന്നതുമായ വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് കാഞ്ഞിരപ്പള്ളി രൂപതയിലെ ചെങ്ങളം സെന്റ് ആന്റണീസ് തീര്‍ഥാടന ദേവാലയത്തില്‍ എത്തിക്കും. ഒന്‍പതിനു വൈകുന്നേരം നാലു മുതല്‍ 11ന് രാവിലെ 10 വരെ തിരുശേഷിപ്പ് പൊതുവണക്കത്തിന് അവസരമുണ്ടാകും. ഈ ദിവസങ്ങളില്‍ വിവിധ നിയോഗങ്ങളെ സമര്‍പ്പിച്ചുകൊണ്ട് വിശുദ്ധ അന്തോനീസിന്റെ നൊവേനയും സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ റീത്തുകളിലുള്ള വിശുദ്ധകുര്‍ബാനയും ഉണ്ടാകും.
വിവിധ സ്ഥലങ്ങളില്‍നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് തങ്ങളുടെ വൈദികരുടെ നേതൃത്വത്തില്‍ വിശുദ്ധ അന്തോനീസിന്റെ നൊവേന അര്‍പ്പിക്കാനുള്ള സൗകര്യം ലഭ്യമാണ്. കേരളത്തിലെ ആന്റണി നാമധാരികളുടെ സംഗമം 10ന് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ നാലു വരെ പള്ളിയില്‍ നടക്കും.
വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9539070926, 9447080356