Purgatory to Heaven. - February 2025
ആത്മാക്കളുടെ രക്ഷയ്ക്കായി ദൈവം നമുക്ക് തന്നിരിക്കുന്ന ശക്തിയും കഴിവും തിരിച്ചറിയുക.
സ്വന്തം ലേഖകന്‍ 05-02-2024 - Monday
“മറ്റുള്ളവര്‍ കഷ്ടപ്പെടരുതെന്നും, നിങ്ങള്‍ കഷ്ടപ്പെടണമെന്നുമല്ല ഞാന്‍ അര്‍ത്ഥമാക്കുന്നത്. അവരുടെ സമൃദ്ധിയില്‍ നിന്ന് നിങ്ങളുടെ കുറവ് നികത്തപ്പെടുന്നതിന്, നിങ്ങളുടെ ഇപ്പോഴത്തെ സമൃദ്ധിയില്‍ നിന്ന് അവരുടെ കുറവ് നികത്തണമെന്നും അപ്രകാരം സമത്വമുണ്ടാകണമെന്നുമാണ് ” (2 കോറിന്തോസ് 8:13-14)
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി 5
"യേശുക്രിസ്തുവിന്റെ മൗതിക ശരീരത്തിനു മുഴുവനുമുള്ള കൂട്ടായ്മയെ അംഗീകരിക്കുന്നതുകൊണ്ടാണ്, സഭ ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്ന വിശ്വാസികളിലൂടെ, ക്രിസ്തുമതത്തിന്റെ ആദിനാളുകൽ മുതൽക്കേ മരിച്ചവരുടെ ഓർമ്മ വളരെ ബഹുമാനത്തോടെ ആചരിച്ചു പോരുന്നത്.
'മരിച്ചവർ അവരുടെ പാപങ്ങളിൽ നിന്നു മോചിതരാകാൻ വേണ്ടി പ്രാർത്ഥിക്കുക എന്നത് വിശുദ്ധവും രക്ഷാകരവുമായ ഒരു ചിന്തയായതു കൊണ്ടാണ് വിശ്വാസികൾ അവർക്കുവേണ്ടി മാധ്യസ്ഥ പ്രാർത്ഥനകൾ സമർപ്പിക്കുന്നു' ( Vatican Council II- LG 50, cf. Eph 4:1-6). അവർക്ക് വേണ്ടിയുള്ള നമ്മുടെ പ്രാർത്ഥന, അവരെ സഹായിക്കാൻ മാത്രമല്ല, നമുക്കു വേണ്ടിയുള്ള അവരുടെ മാധ്യസ്ഥ്യം കൂടുതൽ ഫലപ്രദമാക്കാനും ഉപകരിക്കും" (Catechism of the Catholic Church 958)
വിചിന്തനം: ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളുടെ യാതനകള്‍ എത്രമാത്രം വലുതും കഠിനവുമാണോ, അത്രമാത്രം വലുതും ശക്തവുമായിരിക്കും അവര്‍ നമ്മോടു കാണിക്കുന്ന കൃതജ്ഞത. ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളെ രക്ഷിക്കുവാനായി ദൈവം നമുക്ക് തന്നിരിക്കുന്ന ശക്തിയും കഴിവും തിരിച്ചറിയുക.
പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക