Purgatory to Heaven. - February 2025
നിത്യജീവിതത്തിന് സഹനം അനിവാര്യമോ?
സ്വന്തം ലേഖകന്‍ 19-02-2024 - Monday
“തന്‍റെ ജീവനെ സ്നേഹിക്കുന്നവന്‍ അത് നഷ്ടപ്പെടുത്തുന്നു. ഈ ലോകത്തില്‍ സ്വന്തം ജീവനെ ദ്വേഷിക്കുന്നവന്‍ നിത്യജീവനിലേക്ക് അതിനെ കാത്ത്സൂക്ഷിക്കും” (യോഹന്നാന്‍ 12:25)
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി-19
"ക്രിസ്തുവിന്റെ സുഹൃത്താവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ആരാണ് ക്രിസ്തുവിന്റെ ശരിയായ സുഹൃത്ത്? ആരാണ് തെറ്റായ സുഹൃത്ത്? എന്ന് പരിശോധിക്കുവാനുള്ള ഏറ്റവും ഉറപ്പായ മാര്‍ഗ്ഗം സഹനങ്ങളെ നാം സമീപിക്കുന്ന രീതിയെ ആശ്രയിച്ചിരിക്കും. സഹനമാകുന്ന ഈ പാനീയം വളരെയേറെ കയ്പ്പേറിയതാണെങ്കിലും അത് പാനം ചെയ്യുക. ക്ഷണ നേരം കൊണ്ട് അതിന് മാധുര്യമേകാന്‍ കഴിയുമെന്ന് മനസ്സിലാക്കുക. ആര്‍ക്ക് വേണ്ടിയാണ് നാം അത് പാനം ചെയ്യുന്നതെന്ന് ഓര്‍മ്മിക്കുക. ഇത് എത്ര മഹത്തമേറിയ സമ്മാനമായിരിക്കും നിങ്ങള്‍ക്ക് നല്‍കുക.
സഹനത്തെ സന്തോഷപൂര്‍വ്വം സ്വീകരിക്കുമ്പോള്‍ അതിന്‍റെ സ്വാദ് പതിമടങ്ങു വര്‍ദ്ധിക്കുന്നു. ദൈവം നമ്മെ സ്നേഹിക്കുന്ന പോലെ തിരിച്ചും ദൈവത്തെ സ്നേഹിക്കുവാന്‍ പഠിക്കുക. നമുക്കായി ഒന്നും അവശേഷിപ്പിക്കാതെ നമ്മെ പൂര്‍ണ്ണമായും ദൈവത്തിനായി സമര്‍പ്പിക്കുന്നതാണ് യഥാര്‍ത്ഥ സ്നേഹമെന്ന്‍ തിരിച്ചറിയുക. നമ്മെ പൂര്‍ണ്ണമായും ദൈവത്തിന്റെ കരങ്ങളില്‍ സമര്‍പ്പിക്കുവാന്‍ ഒരിക്കലും ഭയപ്പെടരുത്. കാരണം ദൈവം നമ്മുക്കായി കരുതുന്നതെല്ലാം സുരക്ഷിതവും അല്ലാത്തവ ഉറപ്പായും നശിച്ചുപോവുകയും ചെയ്യുമെന്ന് മനസ്സിലാക്കുക.
നമ്മുടെ കര്‍ത്താവിന്‍റെ തീന്‍മേശയില്‍ പങ്കാളികളാകുവാന്‍ തയ്യാറായിട്ടുള്ള ധാരാളം പേര്‍ ഉണ്ടായിരിന്നു. എന്നാല്‍ കര്‍ത്താവിന്റെ ദുഃഖങ്ങളില്‍ പങ്കാളികളാകുവാന്‍ വളരെ കുറച്ച്പേര്‍ മാത്രമേ ഉണ്ടായിരിന്നുള്ളൂ. നാം നമ്മുടെ കര്‍ത്താവിന്റെ പ്രിയപ്പെട്ട മക്കളാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആ 'കുറച്ച് പേരില്‍' നമ്മളും ഉള്‍പ്പെടണം. അവിടുത്തെ ദുഃഖത്തിന്റെ കാസയില്‍ നിന്നും പാനംചെയ്തുകൊണ്ട്, അവിടുത്തോടു നമ്മുക്ക് ആത്മാര്‍ത്ഥമായ സ്നേഹം പ്രകടിപ്പിക്കാം."
(ആവിലായിലെ വിശുദ്ധ ജോണ്‍)
വിചിന്തനം: ശുദ്ധീകരണാത്മാക്കള്‍ ദൈവത്തിന് പൂര്‍ണ്ണമായി വിട്ടുകൊടുക്കുന്നത് പോലെ നാമും അത് അനുകരിക്കുക.
പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക