Purgatory to Heaven. - March 2025
ഇഹലോകജീവിതത്തിലെ സഹനങ്ങള്‍ക്ക് ശേഷം മറ്റൊരു സഹനം കൂടി?
സ്വന്തം ലേഖകന്‍ 12-03-2024 - Tuesday
“കര്‍ത്താവ് അരുളി ചെയ്യുന്നു: നിങ്ങളെ കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനുള്ളതല്ല, നിങ്ങളുടെ ക്ഷേമത്തിനുള്ള പദ്ധതിയാണത്. നിങ്ങള്‍ക്ക് ശുഭമായ ഭാവിയും, പ്രത്യാശയും നല്‍കുന്ന പദ്ധതി” (ജെറെമിയാ 29:11).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-12
ഭൂമിയിലെ ഈ ജീവിതത്തിലെ സഹനങ്ങള്‍ക്ക് ശേഷം മറ്റൊരു സഹനം കൂടി അനുഭവിക്കേണ്ടിവരുന്നത് ഭയാനകമല്ലേ! ശുദ്ധീകരണസ്ഥലം ഒഴിവാക്കുന്നതിനുള്ള ഏകമാര്‍ഗ്ഗം യേശുവിലൂടെ നല്കപ്പെടുന്ന പാപമോചനത്തെ മുറുകെപ്പിടിക്കുക എന്നതാണ്. . നമ്മുടെ മോക്ഷപ്രാപ്തിക്ക് ആവശ്യമായ വരദാനം ദൈവം നമ്മുക്ക് നല്കിയിട്ടുണ്ട്. ഉടനടിയായുള്ള സ്വര്‍ഗ്ഗീയ പ്രവേശനത്തിനായി നാം കഠിനപരിശ്രമം ചെയ്യേണ്ടിയിരിക്കുന്നു. ദൈവവും ഇതു തന്നെയാണ് ആഗ്രഹിക്കുന്നത്.
(ബൈസന്റൈന്‍ പണ്ഡിതനും ഗ്രന്ഥരചയിതാവുമായ ഫാ. മാര്‍ട്ടിന്‍ ജൂഗി)
വിചിന്തനം: ശുദ്ധീകരണസ്ഥലത്തേ സഹനങ്ങളില്‍ നിന്നും നമ്മേ ഒഴിവാക്കുന്നതിനായി ദൈവത്തോട് യാചിക്കുക. ദൈവകല്‍പ്പനകള്‍ അനുസരിച്ചു ജീവിക്കുകയും, അവന്റെ പദ്ധതികളോട് ചേര്‍ന്ന് നില്‍ക്കുകയും ചെയ്യുക.
പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക