India - 2025

മദര്‍ തെരേസയെ പരിഹസിച്ച് തസ്ലിമ നസ്രീന്‍റെ ട്വീറ്റ്

സ്വന്തം ലേഖകന്‍ 18-07-2018 - Wednesday

കൊല്‍ക്കത്ത: മിഷ്ണറീസ് ഓഫ് ചാരിറ്റിക്കെതിരെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടലുകള്‍ നടത്തുന്നതിനിടെ മദര്‍ തെരേസയെ അപമാനിച്ചു ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്രീന്‍റെ ട്വീറ്റ്. മദര്‍ തെരേസയുടെ ചാരിറ്റി ഭവനങ്ങള്‍ കുട്ടികളെ വില്‍ക്കുന്നുന്നുവെന്നും അതില്‍ പുതുതായൊന്നുമില്ലായെന്നും നിരവധി നിയമവിരുദ്ധ, മനുഷ്യത്വരഹിത, അധാര്‍മിക, സദാചാരരഹിത ദുഷ്ടത നിറഞ്ഞ, വഞ്ചനാപരമായ കാര്യങ്ങള്‍ മദര്‍ ചെയ്തിട്ടുണ്ടെന്നുമാണ് തസ്ലിമയുടെ നിന്ദനാപരമായ പരാമര്‍ശം.

ജന്മനാടായ ബംഗ്ലാദേശില്‍ കയറാന്‍ കഴിയാതെ ഇന്ത്യയില്‍ സര്‍ക്കാര്‍ കാരുണ്യത്തില്‍ കഴിയുന്ന തസ്ലിമയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്. അതേസമയം ആരെങ്കിലും എന്തെങ്കിലും പറയുന്നതുകൊണ്ട് ശോഭ മങ്ങുന്നതല്ല മദറിന്റെ പ്രതിച്ഛായയെന്നു കൊല്‍ക്കത്ത ആര്‍ച്ച്ബിഷപ് ഡോ.തോമസ് ഡിസൂസ പ്രതികരിച്ചു.


Related Articles »