Purgatory to Heaven. - February 2025
ശുദ്ധീകരണസ്ഥലത്തെയും ഭൂമിയിലെയും സമയദൈർഖ്യങ്ങൾ തമ്മിലുള്ള വ്യത്യാസം
സ്വന്തം ലേഖകന്‍ 24-02-2024 - Saturday
“തടവറയില്‍ നിന്നും എന്നെ മോചിപ്പിക്കണമേ! ഞാന്‍ അങ്ങയുടെ നാമത്തിനു നന്ദി പറയട്ടെ, നീതിമാന്മാര്‍ എന്‍റെ ചുറ്റും സമ്മേളിക്കും, എന്തെന്നാല്‍ അവിടുന്ന് എന്നോടു ദയ കാണിക്കും” (സങ്കീര്‍ത്തനങ്ങള്‍ 142:7)
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി-24
ഒരു രാത്രിയില്‍ 'കുരിശിന്റെ വിശുദ്ധ പൗലോസ്' ഉറങ്ങുവാന്‍ പോകുന്നതിനു മുന്‍പ് തന്റെ മുറിയുടെ വാതിലില്‍ ആരോ തുടരെ തുടരെ മുട്ടുന്നതായി കേട്ടു. കാല്‍മണിക്കൂര്‍ മുന്‍പ് മരിച്ച ഒരു പുരോഹിതന്റെ ആത്മാവായിരുന്നു അത്. കുര്‍ബ്ബാന, പ്രാര്‍ത്ഥന തുടങ്ങിയ സഹായങ്ങള്‍ വിശുദ്ധനില്‍ നിന്നും അപേക്ഷിക്കുവാന്‍ വേണ്ടി വന്നതായിരുന്നു ആ ആത്മാവ്. ആ ആത്മാവ് പറഞ്ഞു. “ഓ! ഞാന്‍ എത്രമാത്രം സഹിച്ചു, ആയിരം കൊല്ലത്തോളം അഗ്നിയുടെ സമുദ്രത്തിലായിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്!” ശേഷം ആത്മാവ് കണ്ണുനീര്‍ പൊഴിക്കുവാനാരംഭിച്ചു.
ഉടനടി തന്നെ പൌലോസ് എഴുന്നേറ്റ് സമയം നോക്കിയിട്ട് പറഞ്ഞു, “അതെപ്രകാരം സാധിക്കും? കാല്‍മണിക്കൂര്‍ മുന്‍പ് മാത്രം മരിച്ച അങ്ങേക്ക് ആയിരം വര്‍ഷത്തോളം അഗ്നിയുടെ സമുദ്രത്തില്‍ കഴിഞ്ഞതായി തോന്നുന്നു എന്നു പറയുന്നതില്‍ എന്തടിസ്ഥാനമാണുള്ളത്?” ഇതിനു മറുപടിയായി ആ ആത്മാവ് ഇപ്രകാരം പറഞ്ഞു. “ശുദ്ധീകരണസ്ഥലത്തെ സമയം എത്രമാത്രം ദൈര്‍ഘ്യമേറിയതാണെന്ന് നീ അറിഞ്ഞിരുന്നുവെങ്കില്‍ നീ ഇത് പറയുമായിരിന്നില്ല”. വിശുദ്ധനില്‍ നിന്നും സഹായ വാഗ്ദാനങ്ങള്‍ സ്വീകരിക്കുന്നത് വരെ ആ ആത്മാവ് അവിടം വിട്ടുപോയില്ല.
വിചിന്തനം: ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ വിടുതലിനായി നമ്മുടെ സ്വന്തം ആഗ്രഹങ്ങളെ അടിയറവ് വെക്കുക.
പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക