News - 2024

"സഭ ശബ്ദം ഉയർത്തണം": സ്വവർഗ്ഗ ലെെംഗീകത ആഘോഷമാക്കുന്ന പ്രദർശനങ്ങൾക്കെതിരെ ബിഷപ്പ് ഷ്നീഡര്‍

സ്വന്തം ലേഖകന്‍ 03-08-2018 - Friday

അസ്താന (ഖസാഖിസ്ഥാന്‍): സ്വവർഗ്ഗ ലെെംഗീകത ആഘോഷമാക്കുന്ന നഗര പ്രദർശനങ്ങൾക്കെതിരെ ശബ്ദമുയർത്തി ഖസാഖിസ്ഥാനിലെ അസ്താന അതിരൂപത സഹായ മെത്രാനായ അത്താനേഷ്യസ് ഷ്നീഡര്‍. ഏതാനും ദശാബ്ദങ്ങളായി പാശ്ചാത്യ രാജ്യങ്ങളിലെ നഗരങ്ങളും, പിറകെ ലോകത്തിലെ മറ്റു നഗരങ്ങളും പിടിച്ചടക്കാൻ സ്വവർഗ്ഗ ലെെംഗീകത ആഘോഷമാക്കുന്ന നഗര പ്രദർശനങ്ങൾ നടന്നു വരുകയാണെന്നും എല്ലാ കത്തോലിക്കാ മെത്രാൻമാർക്കും ഇതിനെതിരെ ശബ്ദം ഉയർത്താനുളള ധാർമികമായ ഉത്തരവാദിത്വം ഉണ്ടെന്നും ബിഷപ്പ് ഷ്നീഡർ പറഞ്ഞു. ജൂലൈ 28നു പുറത്തിറക്കിയ പ്രസ്താവനയിലാണ് ബിഷപ്പ് ഷ്നീഡറിന്റെ ശക്തമായ പ്രതികരണം.

പാശ്ചാത്യ രാജ്യങ്ങളിൽ നടക്കുന്ന ഈ പ്രകടനങ്ങൾക്ക് സാമ്പത്തികമായും അല്ലാത്ത രീതിയിലും സഹായം ലഭിക്കുന്നു. സ്വവർഗ്ഗ ലെെംഗീകത പ്രോത്സാഹിപ്പിക്കുന്ന ഇവർക്കായി രാഷ്ട്രീയക്കാരും, സാമൂഹിക മാധ്യമങ്ങളും, മറ്റും വൻ തോതിൽ ആശയപ്രചാരണം നടത്തുന്നുമുണ്ട്. കത്തോലിക്കാ സഭ മാത്രമേ ഇതിനെതിരെ ശബ്ദം ഉയർത്തുന്നുളളുവെന്നും അദ്ദേഹം പറഞ്ഞു. സ്വവർഗ്ഗ ലെെംഗീകത ആഘോഷമാക്കുന്ന നഗര പ്രദർശനങ്ങളെ അനുകൂലിക്കുന്ന കർദ്ദിനാൾമാരെയും മെത്രാന്മാരെയും, പുരോഹിതരെയും ബിഷപ്പ് ഷ്നീഡർ വിമർശിച്ചു.

സ്വവർഗ്ഗ ലെെംഗീക ആഘോഷമാക്കുന്ന റാലികളില്‍ യേശുവിനെയും തിരുസഭയെയും കൂദാശകളെയും വിശുദ്ധരെയും ഏറ്റവും വേദനാജനകമായ രീതിയില്‍ അപമാനിക്കുന്നത് പതിവ് സംഭവമാണ്. അശ്ലീല വാക്കുകള്‍ അടങ്ങുന്ന പ്ലക്കാര്‍ഡുകളും ഏറ്റവും മോശമായ വസ്ത്രധാരണവും ഇത്തരം റാലികളില്‍ പ്രകടമാണ്. തിന്മയുടെ ശക്തമായ പ്രകടനത്തെ അപലപിച്ചുകൊണ്ട് രംഗത്തെത്തിയ ബിഷപ്പിന്റെ വാക്കുകളെ അതീവ ശ്രദ്ധയോടെയാണ് ക്രിസ്തീയ മാധ്യമങ്ങള്‍ നോക്കി കാണുന്നത്.


Related Articles »