News - 2025
ഒക്ടോബറിൽ നടക്കാനിരിക്കുന്ന സിനഡിന്റെ പ്രവർത്തന സംഹിത വത്തിക്കാൻ പ്രസിദ്ധീകരിച്ചു.
10-07-2015 - Friday
ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഫാമിലി സിനഡിന്റെ പ്രവർത്തന സംഹിത വത്തിക്കാൻ പ്രസിദ്ധീകരിച്ചു. 78 പേജുകളുള്ള ഈ രേഖാപുസ്തകം വിവാഹമോചനം നേടിയവരേയും പുനർവിവാഹിതരായ ദമ്പതികളെയും സഭയിലേക്ക് “ സമന്വയിപ്പിക്കണം” എന്നാവശ്യപ്പെടുന്നു.
Intrumentum Labories അഥവാ, പ്രവർത്തന സംഹിത, വത്തിക്കാൻ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഒക്ടോബറിൽ നടക്കാനിരിക്കുന്ന ബിഷപ്പ്മാരുടെ സിനഡിലേക്കായിട്ടാണ്. സമകാലീന ലോകത്തിലും സഭയിലും കുടുംബത്തിന്റെ പ്രവർത്തനങ്ങൽക്കും നിയോഗത്തിനുമായാണ് ഇത് സമർപ്പിച്ചിരിക്കുന്നത്. ഈ പ്രവർത്തന സംഹിത ഒരു തുറന്ന ചർച്ചയ്ക്ക് വഴിവെക്കുന്നു. കഴിഞ്ഞ ഒക്ടോബറിൽ കുടുംബത്തെപ്പറ്റി നടത്തിയ അസാധാരണമായ സിനഡിന്റെ ഭാഗമായി സഭാധികാരികൾ നടത്തിവന്ന പ്രതിച്ഛായാ അവലോകനത്തിന്റെ അനന്തിരഫലമാണ് ഈ രൂപരേഖ.
കഴിഞ്ഞ ഒക്ടോബറിൽ നടന്ന Relatio Synodi-ന്റെ വിശദ വിവരങ്ങൽ വിവിധ സഭാ നേതൃത്വങ്ങൾക്ക് അയച്ചുകൊടുക്കുകയും അതിൽ 46 ചോദ്യങ്ങളും അതിനോടുള്ള പ്രതികരണങ്ങളും ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഈ വർഷത്തെ സിനഡിന്റെ തീരുമാനങ്ങൾ. കുടുംബങ്ങൾ നേരിടേണ്ടിവരുന്ന വെല്ലുവിളികൾ, കുടുംബം വഹിക്കേണ്ട ചുമതലകൾ,പിന്നെ കുടുംബത്തിന്റെ നിയോഗങ്ങൾ എന്നിങ്ങനെ പുതിയ പ്രവർത്തന സംഹിതയെ മൂന്നു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
ഒക്ടോബർ 4മുതൽ 25വരെ നടക്കാനിരിക്കുന്ന സിനഡിൽ ഈ മൂന്ന് മേഖലകൾ ഓരോന്നോരോന്നായി വിശകലനം ചെയ്യപ്പെടുമെന്ന് Secretary General cardinal Ballisseri. അറിയിച്ചു.
വിവാഹമോചിതരും, പുനർവിവാഹിതരും ആയുള്ളവരുടെ സംയോജനം പോലെയുള്ള പ്രശ്നങ്ങൾ Laboris-ന്റെ മൂന്നാം ഭാഗത്തിലാണ് വിശകലനം ചെയ്യപ്പെടുന്നത്. ഈ പ്രവർത്തന സംഹിതയിൽ വിവാഹം പുരുഷനും സ്ത്രീയുമായുള്ള ഒരു ആജീവനാന്ത കൗദാശിക പ്രതിജ്ഞാബദ്ധതയാണെന്ന് ആവർത്തിച്ചാവർത്തിച്ചു പറയുന്നു. Abortionനേയും, വന്ധീകരണത്തേയും പിന്നെ ചില ഗർഭധാരണ ചികിൽസാരീതിയായി, മറ്റുള്ളവരുടെ ഗർഭം വഹിക്കുന്ന അവസ്ഥകളെയെല്ലാം ഇതു നിശിതമായി വിമർശിക്കുന്നു. സ്വവർഗ്ഗക്കാർ തമ്മിലുള്ള വിവാഹവും മറ്റും ഉള്ള കാര്യങ്ങളിൽ സഭയുടെ നിലപാടുകൾ മാറ്റമില്ലാതെ തന്നെ തുടരുമെന്നും ഈ പ്രവർത്തന സംഹിത സൂചിപ്പിക്കുന്നു.
പ്രജനനപ്രക്രിയകളുടെ ഭാഗമായി ബന്ഥപ്പെട്ടുകിടക്കുന്ന എല്ലാ വഴക്കങ്ങളും അതിന്റെ വിപരീത പരിണിത ഫലങ്ങളെക്കുറിച്ചും LABORIS ശക്തമായി വിമർശിക്കുന്നു. വാടക ഗർഭപാത്രങ്ങലെക്കുറിച്ചും ഭ്രൂണകച്ചവടത്തെക്കുറിച്ചും പ്രത്യേക പരാമർശങ്ങളൂണ്ട്.
Relatio synodi-ൽ ചില പിതാക്കന്മാർ അഭിപ്രായപ്പെട്ടതു പോലെ വിവാഹമോചിതരും, പുനർവിവാഹിതരും, living together പോലെ ഒന്നിച്ചുകഴിയുന്നവരുമായിട്ടുള്ള എല്ലാവർക്കും ഫലപ്രദമായിത്തന്നെ വിശുദ്ധകുർബ്ബാന (Spiritual Communion) ആത്മീയമായി ഉൾക്കൊള്ളാവുന്നതാണ്. വി കുർബ്ബാനയിലെ ക്രിസ്തുവിന്റെ ശരീരം നേരിട്ട് സ്വീകരിക്കാതെ മനസ്സുകൊണ്ട് ക്രിസ്തുവിനെ സ്വീകരിക്കുന്നതിനെയാണ് Spiritual Communion എന്ന് പറയുന്നത്. അതേസമയം മറ്റുചിലർ എന്തുകൊണ്ട് അങ്ങനെ ജീവിക്കുന്നവർക്കും കൗദാശികമായി കുർബ്ബാന സ്വീകരിച്ചുകൂടാ? എന്നും ചോദ്യം ഉന്നയിച്ചു. ക്രിസ്തുവുമായുള്ള ഈ ഏകീകരണത്തിനായുള്ള യാത്ര നിരന്തരസംവാദത്തിലൂടെയും ഓരോ ചുവടും സസൂക്ഷ്മം മുന്നോട്ടുവെച്ചുമേ നടപ്പിലാക്കാൻ സാധിക്കൂ എന്നും രൂപരേഖ അടിവരയിട്ടുപറയുന്നു.
പുനർവിവാഹിതർക്കും ക്രിസ്തീയ ജീവിതം വിശുദ്ധ കുർബ്ബാനയിൽ പങ്കെടുത്തും പ്രാർത്ഥനകൾ അർപ്പിച്ചും നീതിപൂർവ്വകമായി പ്രവർത്തിച്ചും പ്രയശ്ചിത്തങ്ങൾ അനുഷ്ഠിച്ചും എല്ലാം നയിക്കാമെന്ന് 1981ൽ John Paul II-ന്റെ ഒരു അപ്പസ്തോലിക പ്രബോധനത്തെ ഉദ്ദരിച്ചുകൊണ്ട് പ്രതിപാദിച്ചിട്ടുണ്ട്. ഒരു വിശ്വാസിയുടെ ഭാഗഭാഗിത്വമാണ് കുർബ്ബാന ആചരണം എന്നും ഇതിൽ പറയുന്നു. Relatio synodi-ൽ തകർന്ന കുടുംബാന്തരീക്ഷത്തിനോടുള്ള Orthodox Church-ലെ ഇടയന്മാരുടെ കാഴ്ചപ്പാടുകൾ Cardinal Vincent Nichols ഉന്നയിച്ചതും ഇതിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്.
വിവിധ രൂപതകളിൽ നിന്നും ഇടവകകളിൽ നിന്നും സഭാസംഘടനകളിൽ നിന്നും എല്ലാം ഇതിനുള്ള 99 ഉത്തരങ്ങളും 359 നിരീക്ഷ്ണങ്ങളും ലഭിച്ചതായി ചൊവ്വാഴ്ച Cardinal Ballisseri വെളിപ്പെടുത്തി. സഭാ മക്കൾക്കായി പരിശുദ്ധാത്മാവിന് എന്താണ് പറയാനുള്ളതെന്നു ശാന്തമായി ശ്രദ്ധിക്കുവാനുള്ള അവസരം കൂടിയാണ് ഈ സിനഡ് എന്നും ഈ സിനഡിന്റെ പ്രവർത്തന രീതിയനുസരിച്ച്, ഇതു ഒരു സാധാരണ രീതിയിൽ നടത്തപ്പെടുന്ന സിനഡ് ആയിരിക്കുമെന്നും ആധുനിക സാഹചര്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാൻ ഉതകുന്ന രീതിയിലായിരിക്കും ഇതിന്റെ പുരോഗതി എന്നും വത്തിക്കാൻ അറിയിച്ചു.
ഇത് ഒരു നിയമസഭയല്ല. മറിച്ച് പരിശുദ്ധാത്മാവിന്റെ ഇടപെടൽ ഉള്ള ഒരു കാര്യം ആയി കണക്കാക്കാൻ സാധിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ തൻറെ സഹ പ്രവർത്തകരോട് ആവശ്യപ്പെട്ടു. 2015 ഒക്ടോബറിൽ നടക്കാനിരിക്കുന്ന സിനഡിലേക്ക് 200 പിതാക്കന്മാരെ അവരവരുടെ പ്രബോധനങ്ങളോടൊപ്പം ക്ഷണിച്ചിട്ടുണ്ടന്നും അവർ വിവേകത്തോടും ഉത്തരവാദിത്വത്തോടും കൂടെ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുവാൻ സ്വതന്ത്രരാണന്നും വത്തിക്കാൻ അറിയിച്ചു.
