News
നവ മാധ്യമങ്ങളില് ശ്രദ്ധ നേടി 'കുമ്പസാരം' ടെലിഫിലിം
സ്വന്തം ലേഖകന് 17-09-2018 - Monday
ഖത്തര്: കുമ്പസാരത്തിന്റെ ആത്മീയ ആഴവും പാരമ്പര്യമായുള്ള വിശ്വാസത്തിന്റെ തീവ്രതയും എടുത്തു കാട്ടുന്നതുമായ ടെലിഫിലിം നവമാധ്യമങ്ങളില് വൈറലാകുന്നു. ഖത്തര് ജീസസ് യൂത്തിന്റെ ബാനറില് പ്രവാസി മലയാളിയും നിലമ്പൂര് ഇടിവണ്ണ സ്വദേശി മുള്ളൂര് തങ്കച്ചന്റെയും ഡെയ്സിയുടെയും മകന് റെസ്ബിന് അഗസ്റ്റ്യനാണ് രചനയും സംവിധാനവും എഡിറ്റിംഗും നിര്വഹിച്ചിരിക്കുന്നത്. 14 മിനിറ്റും 26 സെക്കന്ഡും ദൈര്ഘ്യമുള്ള ടെലിഫിലിം കഴിഞ്ഞ പത്തു ദിവസത്തിനുള്ളില് രണ്ടു ലക്ഷത്തിലേറെ പേരാണ് കണ്ടത്.
മൂകനായ വ്യക്തി തന്റെ പാപങ്ങള് ആംഗ്യഭാഷയിലൂടെ വൈദികനുമായി കുമ്പസാരത്തില് പങ്കുവയ്ക്കുന്ന ഹൃദയസ്പര്ശിയായ രംഗവും ടെലിഫിലിമിനെ ഏറെ ശ്രദ്ധേയമാക്കുന്നു. നാലുവര്ഷമായി ഖത്തറിലെ ജീസസ് യൂത്തില് സജീവ പ്രവര്ത്തകനായ റെസ്ബിന് രണ്ട് കുട്ടികളുടെ പിതാവ് കൂടിയാണ്.
More Archives >>
Page 1 of 363
More Readings »
ഒഡീഷയില് വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ച് ബജ്റംഗ്ദൾ തീവ്രവാദികളുടെ ഭീഷണി
ഭൂവനേശ്വര്: ഒഡീഷയിലെ ജലേശ്വറിൽ കത്തോലിക്ക വൈദികര്ക്കും കന്യാസ്ത്രീകള്ക്കും മതബോധന...

അരുണാചൽ പ്രദേശിൽ യുവ മലയാളി മിഷ്ണറി വൈദികൻ അന്തരിച്ചു
ദിവ്യകാരുണ്യ മിഷ്ണറി സന്യാസ സമൂഹാംഗമായ യുവ മിഷ്ണറി വൈദികൻ ഫാ. സുരേഷ് പട്ടേട്ട് (33) എംസിബിഎസ്...

സര്ക്കാര് സഹായം വെട്ടിക്കുറച്ചപ്പോഴും ആഫ്രിക്കയ്ക്കു കൂടുതല് സഹായവുമായി കത്തോലിക്ക സന്നദ്ധ സംഘടനകള്
റോം: ആഫ്രിക്കയ്ക്കു വിവിധ സർക്കാരുകളിൽ നിന്നും ദാതാക്കളിൽ നിന്നുമുള്ള ധനസഹായം...

'പാഷൻ ഓഫ് ദ ക്രൈസ്റ്റ്’ സിനിമയുടെ രണ്ടാം ഭാഗം “ദി റിസറക്ഷൻ ഓഫ് ദ ക്രൈസ്റ്റ്” റിലീസ് തീയതി പ്രഖ്യാപിച്ചു
വാഷിംഗ്ടണ് ഡിസി: യേശു ക്രിസ്തുവിന്റെ പീഡാനുഭവങ്ങളെ ആസ്പദമാക്കി നിർമ്മിച്ച് വന് വിജയമായ ‘ദ പാഷൻ...

റോസ പുഷ്പദള വർഷവുമായി റോമിലെ മേരി മേജർ ബസലിക്കയിൽ മഞ്ഞുമാതാവിന്റെ തിരുനാൾ ആഘോഷം
വത്തിക്കാന് സിറ്റി: റോമിലെ നാലു വലിയ ബസിലിക്കകളിൽ ഒന്നായ സാന്താ മരിയ മജോരെ ബസിലിക്കയിൽ...

ജപമാല- ആത്മാക്കളുടെ മോചനത്തിനായുള്ള ശക്തമായ ആയുധം
“ദൂതന് അവളുടെ അടുത്ത് വന്ന് പറഞ്ഞു, “ദൈവകൃപ നിറഞ്ഞവളേ സ്വസ്തി, കര്ത്താവ് നിന്നോട് കൂടെ” (ലൂക്കാ...
