India - 2025

എറണാകുളം- അങ്കമാലി അതിരൂപതയില്‍ അഞ്ചംഗ സ്വതന്ത്ര സമിതിയെ നിയമിച്ചു

സ്വന്തം ലേഖകന്‍ 05-10-2018 - Friday

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിലെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ അന്വേഷിക്കുന്നതിന് അഞ്ചംഗ സ്വതന്ത്ര സമിതിയെ വത്തിക്കാനിലെ പൗരസ്ത്യ കാര്യാലയത്തിന്റെ നിര്‍ദേശപ്രകാരം അതിരൂപതാ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തു നിയമിച്ചു. കളമശേരി രാജഗിരി കോളജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജോസഫ് ഇഞ്ചോടി കണ്‍വീനറായ സമിതിയില്‍ കുസാറ്റ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ പ്രഫസര്‍ ഡോ. സാം തോമസ്, ഹൈക്കോടതി അഭിഭാഷകന്‍ ഡോ. ഏബ്രഹാം കെ. ജോണ്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സി.ജെ. റോമിഡ്, റവ. ഡോ. ജോര്‍ജ് അരീക്കല്‍ സിഎസ്എസ്ആര്‍ എന്നിവരാണ് അംഗങ്ങള്‍.

അതിരൂപതാ ഫിനാന്‍സ് ഓഫീസ് വഴി നടന്ന സാമ്പത്തിക ഇടപാടുകളുടെ ഓഡിറ്റിംഗ്, 5 വര്‍ഷത്തെ കാലഘട്ടത്തില്‍ ഭൂമി വാങ്ങുകയും വില്‍ക്കുകയും ചെയ്തതിന്റെ വിശദ പരിശോധന, അതിരൂപതയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ തയാറാക്കല്‍, ഭാവിയില്‍ അതിരൂപതയ്ക്കാവശ്യമായ സാന്പത്തിക മാര്‍ഗരേഖ രൂപീകരണം എന്നിവയാണു സമിതിയുടെ ചുമതലകള്‍. ഡിസംബര്‍ അവസാനത്തിനു മുന്പ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് വത്തിക്കാനു നല്‍കുവാനാണ് നിര്‍ദ്ദേശം.

More Archives >>

Page 1 of 196