Meditation. - March 2024
ആലംബഹീനരില്‍ ദൈവത്തെ കാണുക
സ്വന്തം ലേഖകന്‍ 07-03-2024 - Thursday
"എന്തെന്നാല്‍ എനിക്കു വിശന്നു; നിങ്ങള്‍ ഭക്ഷിക്കാന്‍ തന്നു. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നു. ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചു" (മത്തായി 25:35).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 7
'ദാനം' എന്ന വാക്കിന്റെ ശരിയായ അര്‍ത്ഥം മനസിലാക്കുമ്പോൾ, അത് നമ്മില്‍ പരിവർത്തനത്തിനു കാരണമായി ഭവിക്കുന്നു. ദാനം ചെയ്യുന്നതിന്‍റെ പവിത്രത നമ്മളെ ബോധ്യപ്പെടുത്തുന്നതിന് കർത്താവ് നമ്മുടെ മുൻപിൽ അവതരിപ്പിച്ച വചനത്തിന്റെ ചിത്രം ഓര്‍മിക്കുന്നത് ഉചിതമായിരിക്കും. ''എനിക്ക് വിശന്നു, നിങ്ങൾ എനിക്ക് ഭക്ഷിക്കുവാൻ തന്നു, എനിക്ക് ദാഹിച്ചു നിങ്ങൾ എനിക്ക് കുടിക്കുവാൻ തന്നു, ഞാൻ അപരിചിതനായിരുന്നു നിങ്ങൾ എന്നെ സ്വീകരിച്ചു, ഞാന്‍ നഗ്നൻ ആയിരുന്നു നിങ്ങൾ എനിക്ക് വസ്ത്രം തന്നു, ഞാന്‍ രോഗിയായിരുന്നു നിങ്ങൾ എന്നെ സന്ദർശിച്ചു, ഞാന്‍ തടങ്കലിൽ ആയിരുന്നു നിങ്ങൾ എന്നെ വന്നു കണ്ടു".
അപ്പോൾ നീതിമാന്മാർ ഇങ്ങനെ പറയും, കര്‍ത്താവേ, നിന്നെ വിശക്കുന്നവനായി കണ്ട് ഞങ്ങൾ ആഹാരം നല്കിയതും, ദാഹിക്കുന്നവനായി കണ്ട് കുടിക്കുവാൻ നല്കിയതും എപ്പോൾ? നിന്നെ പരദേശിയായി കണ്ട് സ്വീകരിച്ചതും നഗ്നനായ് കണ്ട് ഉടുപ്പിച്ചതും എപ്പോൾ? നിന്നെ ഞങ്ങൾ രോഗാവസ്ഥയിലോ കാരാഗ്രഹത്തിലോ കണ്ടു സന്ദർശിച്ചത് എപ്പോൾ? അപ്പോള്‍ രാജാവ് മറുപടി പറയും: 'സത്യമായ് ഞാൻ നിങ്ങളോട് പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇത് ചെയ്തു കൊടുത്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്തു തന്നത്''.
സഭാപിതാക്കന്മാർ വി.പത്രോസ്സിനോട് ചേർന്ന് നിന്ന് പറയുന്നു, 'പാവപ്പെട്ടവന്റെ കരം യേശുവിന്റെ നിധിയാണ്, കാരണം, ദരിദ്രർ സ്വീകരിച്ചതെല്ലാം യേശു സ്വീകരിച്ചു. സകലത്തിന്റെയും നാഥനായ ദൈവം ആവശ്യപ്പെടുന്നത് ബലിയല്ല, കരുണയാണ്. അത് നമ്മൾ ദരിദ്രരിലൂടെ നല്‍കേണ്ടിയിരിക്കുന്നു'. അതുകൊണ്ട് , മറ്റുള്ളവരോടുള്ള ഭക്ഷണം പങ്കുവയ്ക്കുന്നതിലൂടെ, ഒരു ഗ്ലാസ് വെള്ളം നൽകുന്നതിലൂടെ, സാന്ത്വനം ആകുന്ന ഒരു വാക്കിലൂടെ, ഒരു സന്ദർശനത്തിലൂടെ, ആന്തരികമായ പാരിതോഷികം സമ്മാനിക്കുന്നതിലൂടെ നമ്മുടെ ഹൃദയം ക്രിസ്തുവിനായ് തുറന്നു കൊടുക്കാന്‍ സാധിയ്ക്കുന്നു. ഇത് വഴിയായി ദൈവവും ആയി നേരിട്ടുള്ള ഒരു കൂടികാഴ്ച്ചയ്ക്കു വഴിയൊരുക്കുന്നു. ഇതാണ് യഥാര്‍ത്ഥ പരിവര്‍ത്തനം.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 28.3.1979)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.