Meditation. - March 2025
ഗത്സെമനിയില്‍ യേശു ഉരുവിട്ട പ്രാർത്ഥനയുടെ മഹത്വം
സ്വന്തം ലേഖകന്‍ 11-03-2024 - Monday
"അവർ ഗത്സെമനി എന്നു വിളിക്കപെടുന്ന സ്ഥലത്ത് എത്തി. അവൻ ശിഷ്യന്മാരോട് പറഞ്ഞു, ഞാൻ പ്രാർത്ഥിക്കുമ്പോൾ നിങ്ങൾ ഇവിടെ ഇരിക്കുവിൻ" (മർക്കോസ് 14:32).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 11
ഗത്സെമൻ തോട്ടത്തിൽ 'അബ്ബാ' എന്നുള്ള യേശുവിന്റെ വിളിയിൽ എപ്പോഴും ഓരു വിജയധ്വനി ഉണ്ട്. കാരണം, ദൈവത്തൊടു സംസാരിക്കുമ്പോഴും, ദൈവത്തെ പറ്റി ജനങ്ങളോട് പറയുമ്പോഴും പ്രത്യേകിച്ചു പ്രാർഥനയിൽ ആ നാമമാണ് യേശു ഉപയോഗിക്കുന്നത്. പെസഹാ രഹസ്യത്തിന്റെ നൊമ്പരവും അർത്ഥവും ദിവ്യകാരുണ്യത്തിലേയ്ക്ക് നമ്മെ അടുപ്പിക്കുന്നു. യേശു ഗത്സെമനിയിലെയ്ക്ക് വന്നത് തന്നെ പുത്രൻ എന്ന തലത്തെ കുറിച്ചു തന്നെ പറ്റി കൂടുതൽ വെളിപ്പെടുത്തുവാനായിട്ടായിരിന്നു.
അത് പ്രകടിപിക്കുന്നത് ഈ വളരെ 'അബ്ബാ' എന്ന വിളിയിലൂടെയാണ്. പിതാവിന്റെ ആദ്യജാതനും ഒപ്പം സമ്പൂർണ മനുഷ്യനുമായ യേശു മഹത്വവത്കരിക്കപ്പെടുന്നതും ഈ വാക്കിലൂടെയാണ്. യഥാർഥത്തിൽ, യേശു പലപ്പോഴും തന്നെ 'മനുഷ്യപുത്രൻ' എന്ന് യേശു വിശേഷിപ്പിക്കാറുണ്ടായിരുന്നു. ഏശയ്യായുടെ പ്രവചനത്തിൽ പറയുന്ന 'ദാസന്റെ രൂപം ' സ്വീകരിച്ചവനാണ് ഗത്സെമനിയിൽ നമുക്ക് വെളിപ്പെടുന്നത്.
ഗത് സെമനിയില്‍ യേശു ഉരുവിട്ട പ്രാർത്ഥന മറ്റെല്ലാ പ്രാർത്ഥനയെക്കാളും മുന്നിട്ടു നിൽക്കുന്നു. തന്റെ ഈ ഭൂമിയിലേയ്ക്കുള്ള പുത്രനായുള്ള ആഗമനവും ജീവിതവും വഴി ‘എല്ലാം പൂർത്തിയായിരിക്കുന്നു' എന്ന് കുരിശിൽ കിടന്നു പറഞ്ഞു കൊണ്ട് പിതാവായ ദൈവത്തിന്റെ ഹിതം നിറവേറ്റുവാൻ അവിടുത്തേക്ക് കഴിഞ്ഞു.
(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, റോം, 13.04.87)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.