India - 2024

പെസഹാ വ്യാഴാഴ്ചയിലെ വോട്ടെടുപ്പ്: ഹര്‍ജി പരിഗണിക്കാതെ സുപ്രീം കോടതി

സ്വന്തം ലേഖകന്‍ 05-04-2019 - Friday

ന്യൂഡല്‍ഹി: തമിഴ്‌നാട്, പുതുച്ചേരി സംസ്ഥാനങ്ങളില്‍ ഏപ്രില്‍ 18 പെസഹാ വ്യാഴാഴ്ച നടക്കുവാനിരിക്കുന്ന വോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുവാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. തമിഴ്‌നാട്ടിലെ കാത്തലിക് ക്രിസ്ത്യന്‍ അസോസിയേഷനാണ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ അവധി ദിവസം എന്തുകൊണ്ട് വോട്ട് ചെയ്തു കൂടായെന്നു ചോദിച്ച ജസ്റ്റീസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച്, ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന് പ്രസ്താവിക്കുകയായിരിന്നു.

വിശുദ്ധവാരാചരണം നടക്കുന്നതിനാല്‍ പെസഹാ വ്യാഴം, ദുഃഖവെള്ളി ആചരണങ്ങളും ശുശ്രൂഷകളും നടക്കുന്നതിനാല്‍ വിശ്വാസികള്‍ മിക്കസമയവും പള്ളികളിലായിരിക്കുമെന്നും അതിനാല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുക ബുദ്ധിമുട്ടായിരിക്കുമെന്നും അസോസിയേഷന്‍ ഹര്‍ജിയില്‍ എടുത്തുക്കാണിച്ചത്. ഇക്കാര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരിന്നു.


Related Articles »