News - 2024
ഇന്ന് പൂര്‍ണ്ണ ദണ്ഡ വിമോചനത്തിന് അവസരം
സ്വന്തം ലേഖകന്‍ 25-12-2018 - Tuesday
വത്തിക്കാന്‍ സിറ്റി: ആഗോള സമൂഹം ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ വിശ്വാസികള്‍ക്ക് ദണ്ഡവിമോചനം പ്രാപിക്കുവാന്‍ അവസരം. ഇന്ന് വത്തിക്കാന്‍ സമയം 12 മണിക്കു വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മട്ടുപ്പാവില്‍ നിന്നു റോമാ നഗരത്തോടും ലോകത്തോടും ഫ്രാന്‍സിസ് പാപ്പ നല്‍കുന്ന 'ഉര്‍ബി എറ്റ് ഓര്‍ബി' സന്ദേശത്തില്‍ പങ്കാളികളാകുന്നവര്‍ക്കാണ് ദണ്ഡ വിമോചനം ലഭിക്കുകയെന്ന് വത്തിക്കാന്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്രിസ്തുമസ്ദിനത്തില്‍ പാപ്പായുടെ ഈ പരിപാടിയില്‍ നേരിട്ടല്ലെങ്കിലും ടെലിവിഷന്‍, യൂട്യൂബ്, ഫേസ്ബുക്ക് എന്നിങ്ങനെ മാധ്യമങ്ങളിലൂടെയും വിശ്വാസത്തോടെ പങ്കെടുത്ത് സമാപനത്തില്‍ അപ്പസ്തോലിക ആശീര്‍വ്വാദം സ്വീകരിക്കുന്നവര്‍ക്കും സഭ അനുവദിക്കുന്ന പൂര്‍ണ്ണ ദണ്ഡവിമോചനം പ്രാപിക്കാവുന്നതാണ്. ഇംഗ്ലിഷ്, സ്പാനിഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, പോര്‍ച്ചുഗീസ്, അറബി ഉള്‍പ്പെടെ 8 ഭാഷകളില്‍ ഉര്‍ബി എറ്റ് ഓര്‍ബി സന്ദേശത്തിന്‍റെ തത്സമയ പരിഭാഷകള്‍ ലഭ്യമാകും.
കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥപ്രകാരം 'അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്‍പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം'. പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണ്ണമോ ആകാമെന്ന് സിസിസി 1471 ചൂണ്ടിക്കാട്ടുന്നു.
ദണ്ഡവിമോചനത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍