India
സീറോ മലബാര് സഭയുടെ 27ാമതു സിനഡിന് ആരംഭം
സ്വന്തം ലേഖകന് 08-01-2019 - Tuesday
കൊച്ചി: സീറോ മലബാര് മേജര് ആര്ക്കി എപ്പിസ്കോപ്പല് സഭാ സിനഡ് സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില് ആരംഭിച്ചു. സഭയുടെ 27ാമതു സിനഡിന്റെ ഒന്നാമത്തെ സെഷനാണ് ഇന്നലെ ആരംഭിച്ചത്. മേജര് ആര്ച്ച് ബിഷപ്പ് കര്ദ്ദിനാള് മാര് ജോര്ജ് ആലഞ്ചേരി ദീപം തെളിച്ച് സിനഡിന്റെ ഉദ്ഘാടനം നിര്വഹിച്ചു. പാലാ രൂപത സഹായമെത്രാന് മാര് ജേക്കബ് മുരിക്കന് സിനഡിനു മുന്നോടിയായി പ്രാരംഭധ്യാനം നയിച്ചു.
തുടര്ന്നു മേജര് ആര്ച്ച്ബിഷപ്പിന്റെ മുഖ്യകാര്മികത്വത്തില് മെത്രാന്മാര് ഒരുമിച്ചു ദിവ്യബലിയര്പ്പിച്ചു. മേജര് ആര്ച്ച്ബിഷപ്പിന്റെ അധ്യക്ഷതയില് നടക്കുന്ന സിനഡില് സഭയിലെ എല്ലാ മെത്രാന്മാരും പങ്കെടുക്കുന്നുണ്ട്. സഭയും സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള് ചര്ച്ച ചെയ്യുന്ന സിനഡ് 18നു സമാപിക്കും.
More Archives >>
Page 1 of 215
More Readings »
മെക്സിക്കോയുടെ ചരിത്രത്തിലാദ്യമായി രൂപത ചാന്സലറായി വനിത
മെക്സിക്കോ സിറ്റി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി രൂപത ചാന്സലറായി വനിതയെ നിയമിച്ച്...

മൊസാംബിക്കില് ആയുധ മുനയില് കത്തോലിക്ക സന്യാസിനികളെ ഭീഷണിപ്പെടുത്തി കൊള്ള
പെമ്പ: ആഫ്രിക്കന് രാജ്യമായ മൊസാംബിക്കിലെ വടക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന പെമ്പ രൂപത പരിധിയില്...

മരിയൻ ദിവ്യകാരുണ്യ തിരുരക്താഭിഷേക ധ്യാനം ജൂലൈ പത്താം തീയതി മുതൽ
ആലുവ ചൂണ്ടി സ്നേഹാലയം ധ്യാനകേന്ദ്രത്തിൽവച്ച് മാർ സെബാസ്റ്റ്യൻ പൊഴോലിപറമ്പിലിന്റെ നേതൃത്വത്തിൽ...

ലെയോ പതിനാലാമന് പാപ്പയുടെ ബാല്യകാല ഭവനം ഏറ്റെടുക്കാന് വില്ലേജ് കൗൺസിലിന്റെ തീരുമാനം
ഇല്ലിനോയിസ്: ലെയോ പതിനാലാമന് ബാല്യത്തില് താമസിച്ചിരിന്ന വീട് ഏറ്റെടുക്കാന് അമേരിക്കന്...

വിശുദ്ധ തോമാശ്ലീഹ
തീക്ഷ്ണമായ വിശ്വാസം കൊണ്ടു നിറഞ്ഞ് "എന്റെ കര്ത്താവേ എന്റെ ദൈവമേ" (യോഹ. 20:28) എന്ന് ഉദ്ഘോഷിച്ച...

ക്രിസ്തുവിന്റെ രക്തം രക്ഷയുടെ ഉറവിടം: ഈശോയുടെ തിരുരക്തത്തിന്റെ ശ്രേഷ്ഠതയെ പറ്റി വിശുദ്ധ ജോണ് പോള് രണ്ടാമന് മാര്പാപ്പ 2000-ല് നല്കിയ സന്ദേശം
പ്രിയ സഹോദരി സഹോദരന്മാരെ, നമ്മുടെ പരിത്രാണത്തിന്റെ വിലയും രക്ഷയുടെയും നിത്യജീവന്റെയും...
