India - 2024

'സഭയുടെ കൂട്ടായ്മ തകര്‍ക്കാനുള്ള ഗൂഢശ്രമം അനുവദിക്കില്ല'

സ്വന്തം ലേഖകന്‍ 15-02-2019 - Friday

തൊടുപുഴ: സഭയുടെ രണ്ടായിരം വര്‍ഷത്തെ അഭിമാനകരമായ പാരന്പര്യത്തെയും കൂട്ടായ്മയെയും ഒറ്റപ്പെട്ട വ്യക്തികള്‍ സഭയുടെ ഭാഗമായിനിന്നു നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നു കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലം. എല്ലാവരെയും ഉള്ക്കൊണ്ടുകൊണ്ടു പോകാനുള്ള സഭയുടെ ശ്രമങ്ങളെ ബലഹീനതയായി കാണരുത്. ക്രൈസ്തവ സഭയെ തകര്‍ക്കാനുള്ള ഗൂഢശ്രമം സമുദായം തിരിച്ചറിഞ്ഞിട്ടുണ്ട്.

വിഭാഗീയ പ്രവര്‍ത്തനങ്ങളെ ഒറ്റപ്പെടുത്തി സഭയും സമുദായവും ശക്തമായി മുന്നോട്ടുപോകും. സഭയ്‌ക്കെതിരേയുള്ള ആക്രമണങ്ങളെ ശക്തമായി നേരിടുമെന്നും സിനഡ് സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും സമുദായം ഒറ്റക്കെട്ടായി സഭാ നേതൃത്വത്തോടൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


Related Articles »