News - 2025
ക്യൂബയിലെ കര്‍ദ്ദിനാളുമായി പ്രസിഡന്റ് ഒബാമയുടെ കൂടിക്കാഴ്ച
സ്വന്തം ലേഖകന്‍ 22-03-2016 - Tuesday
ഇക്കഴിഞ്ഞ മാര്‍ച്ച് 20ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ ക്യൂബയിലെ, ഹവാനയിലെ കര്‍ദ്ദിനാളായ ജൈമെ ഒര്‍ട്ടേഗ അലാമിനോയുമായി കൂടിക്കാഴ്ച നടത്തി. അമേരിക്കയും ക്യൂബയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ പുനരാരംഭിക്കുന്നതില്‍ കര്‍ദ്ദിനാള്‍ ഒര്‍ട്ടേഗ വളരെ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന്‍ വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ 90 വര്‍ഷത്തിനിടക്ക് ക്യൂബയില്‍ ഇത്തരത്തില്‍ ഒരു സന്ദര്‍ശനം നടത്തുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ് ബറാക്ക് ഒബാമ. കാസ്ട്രോയുടെ നേതൃത്വത്തിലുള്ള ഭരണകൂടം അധികാരത്തില്‍ വന്നതിനെ തുടര്‍ന്നാണ് അമേരിക്കയും, ക്യൂബയും തമ്മിലുള്ള നയതന്ത്രബന്ധങ്ങള്‍ വഷളായത്. ബന്ധങ്ങള്‍ പുനസ്ഥാപിച്ചതിനു മാസങ്ങള്‍ക്ക് ശേഷമായിരുന്നു ഒബാമയുടെ ക്യൂബന്‍ സന്ദര്‍ശനം. ഈ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ പുനസ്ഥാപിക്കുന്നതില്‍ ഫ്രാന്‍സിസ് പാപ്പാക്കൊപ്പം കര്‍ദ്ദിനാള്‍ ഒര്‍ട്ടേഗയും പ്രവര്‍ത്തിച്ചിരുന്നു.
