Charity

വേദനയുടെ കിടക്കയിൽ അരവിന്ദൻ, കണ്ണീരൊഴിയാതെ മീന; സുമനസ്സുകളുടെ കരുണ തേടി കുടുംബം...!

പ്രവാചകശബ്ദം 23-10-2026 - Friday

ഇടുക്കി ജില്ലയിലെ തൊടുപുഴ മുന്‍സിപ്പാലിറ്റിയിലെ കോലാനിയില്‍ താമസിക്കുന്ന അരവിന്ദന്റെയും കുടുംബത്തിന്റെയും ദയനീയാവസ്ഥ പ്രിയ വായനക്കാരുടെ മുന്നില്‍ വേദനയോടെ അവതരിപ്പിക്കുകയാണ്. കോവിഡ് കാലത്തുണ്ടായ പക്ഷാഘാതം മൂലം കഴിഞ്ഞ നാല് വർഷമായി കിടപ്പിലായ അരവിന്ദന്‍ എന്ന സഹോദരന്റെ അവസ്ഥ ഇന്നു വളരെ വേദനാജനകമാണ്. പക്ഷാഘാതത്തിന് പിന്നാലെ തുടര്‍ച്ചയായി ഉണ്ടാകുന്ന അസുഖങ്ങള്‍ മൂലം ഓരോ തവണ ആശുപത്രിയിൽ പ്രവേശിക്കുമ്പോഴും വർദ്ധിച്ചുവരുന്ന ചികിത്സാച്ചെലവുകളും സാമ്പത്തിക ഭാരവും ഈ കുടുംബത്തിന്റെ പ്രതീക്ഷകളെല്ലാം തകർത്തു കളഞ്ഞിരിക്കുകയാണ്. പരസഹായം കൂടാതെ ഒന്നും ചെയ്യാന്‍ കഴിയാത്ത, കിടപ്പിലായ ഭര്‍ത്താവിനെ പരിചരിക്കുന്ന മീനയ്ക്കു മറ്റ് ജോലികള്‍ക്കൊന്നും പോകാന്‍ കഴിയുന്നില്ല.

ഇതിനിടയിൽ കിഡ്നി സ്റ്റോൺ ബാധിച്ച് ഐ.സി.യുവിൽ പ്രവേശിപ്പിക്കേണ്ടി വന്നതോടെ കടബാധ്യതകൾ ഇരട്ടിയായി. വരുമാന മാർഗ്ഗങ്ങൾ യാതൊന്നുമില്ലാത്തതിനാൽ ദൈനംദിന ചിലവിന് പോലും വകയില്ലാത്ത അവസ്ഥയിലാണ് ഈ കുടുംബം ഇപ്പോൾ കഴിയുന്നത്. ആകെയുണ്ടായിരിന്ന വീട് ജപ്തി ഭീഷണിയിലാണ്. ഏത് സമയവും കിടപ്പാടം നഷ്ട്ടപ്പെട്ടു പോകുമെന്ന അവസ്ഥ ഒരു വശത്ത്, മറുവശത്ത് കിടപ്പിലായ ജീവിത പങ്കാളി...!



പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെയും സുമനസ്സുകളുടെയും പരിമിതമായ സഹായത്തിന്റെ പിന്‍ബലത്തിലാണ് മീന ഓരോ ദിവസവും മുന്നോട്ടു നീക്കിക്കൊണ്ടിരിന്നത്. ഇപ്പോള്‍ ഈ സഹായവും നിലച്ചതോടെ ജീവിതത്തിന് മുന്നില്‍ പകച്ചു നില്‍ക്കുകയാണ് ഈ കുടുംബം. ദൈവം നമ്മുക്ക് നല്‍കിയ ജീവിതമാര്‍ഗ്ഗത്തിന്റെ, വരുമാനത്തിന്റെ അല്‍പഭാഗം ഈ നിര്‍ധന കുടുംബത്തിന് വേണ്ടി പങ്കുവെയ്ക്കാമോ? ഓരോ ചില്ലികാശും ഈ കുടുംബത്തിന് കൈത്താങ്ങാകുമെന്ന് തീര്‍ച്ച...! അരവിന്ദന്റെ ജീവിതപങ്കാളി മീനയുടെ അക്കൗണ്ട് വിവരങ്ങള്‍ ചുവടെ നല്‍കുന്നു. നിസ്സഹായവസ്ഥയിലൂടെ കടന്നുപോകുന്ന ഈ കുടുംബത്തിന്റെ അക്കൗണ്ടിലേക്ക് നേരിട്ടു സഹായങ്ങള്‍ നല്‍കാവുന്നതാണ്.

_____________________

Name: MRS. MEENA ARAVINDAN

Bank: Indian Overseas Bank

Account No: 162001000002299

IFSC: IOBA0001620

Gpay: +91 98478 93254

Contact Number: +91 98478 93254

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »