India - 2024

വ്യാജ പ്രചരണത്തിനെതിരെ സീറോ മലബാര്‍ സഭ

സ്വന്തം ലേഖകന്‍ 24-04-2019 - Wednesday

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറോ മലബാര്‍ സഭയുടെ പിന്തുണ എല്‍ഡിഎഫിന് എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ സീറോ മലബാര്‍ സഭ. സീറോ മലബാര്‍ സഭ ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേക അനുഭാവം പ്രകടിപ്പിച്ചിട്ടില്ലെന്ന് മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ.ആന്റണി തലച്ചെല്ലൂര്‍ പ്രസ്താവനയില്‍ പറഞ്ഞു. സഭയുടെ പേരും വിശുദ്ധ ചിഹ്നങ്ങളും ദുരുപയോഗിച്ച് ഇപ്രകാരമുള്ള വ്യാജ വാര്‍ത്ത ചമച്ചു പ്രചരിപ്പിച്ചതിലുള്ള പ്രതിഷേധം അറിയിക്കുന്നതായും ഇത്തരം പ്രചാരണം നടത്തിയവര്‍ ഇതു പിന്‍വലിച്ച് മാപ്പുപറയുന്നതാണു മാന്യതയെന്നും മീഡിയ കമ്മീഷന്‍ അഭിപ്രായപ്പെട്ടു.


Related Articles »