News - 2024

നമ്മുടെ ക്രൈസ്തവ പൈതൃകത്തെ നശിപ്പിക്കാൻ അനുവദിക്കരുത്: ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ് കാമറോൺ

അഗസ്റ്റസ് സേവ്യർ 30-03-2016 - Wednesday

രൂക്ഷമായി കൊണ്ടിരിക്കുന്ന മത തീ'വവാദത്തിന് മുന്നിൽ, ബ്രിട്ടീഷ്‌ ജനത കൈസ്തവ മൂല്യങ്ങൾ ഉയർത്തി പിടിക്കണമെന്നും, ക്രൈസ്തവ പൈതൃകത്തെ നശിപ്പിക്കാൻ ഒരിക്കലും അനുവദിക്കരുതെന്നും ആഹ്വാനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ ഈസ്റ്റർ സന്ദേശം.

ഏത് മത വിശ്വാസത്തിലുള്ളവർക്കും ബാധകമായ ചില മൂല്യങ്ങളുണ്ട്.- ഉത്തരവാദിത്വം, കഠിനാധ്വാനം ദീനദയാലുത്വം എന്നീ ഗുണങ്ങൾ നമ്മുടെ രാജ്യത്ത് ജനങ്ങൾ മറന്നുകളയരുതെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.

ജനങ്ങൾ പ്രസ്തത 'മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാൽ അത്, ബൽജിയത്തിൽ നടന്നതു പോലുള്ള അക്രമങ്ങളെ ചെറുക്കാൻ സഹായിക്കും.

ബൽജിയം മോഡൽ ഭീകരതയ്ക്ക് മുന്നിൽ നാം ധൈര്യം വിട്ടു കളയരുതെന്ന് കാന്റർബറി ആർച്ച് ബിഷപ്പ് ഒർമ്മിപ്പിച്ചു.

കഴിഞ്ഞ കുറെ നാളുകളായി ബ്രിട്ടിഷ് പ്രധാനമന്ത്രി ശക്തമായ ക്രൈസ്തവ അനുകൂല നിലപാടുകൾ പിന്തുടർന്നു പോരുന്നു. ലോകത്ത് സമധാനം സ്ഥാപിക്കുവാൻ സ്നേഹത്തിലും ക്ഷമയിലും അധിഷ്ടിതമായ ക്രിസ്തീയ മൂല്യങ്ങൾക്കു മാത്രമേ സാധിക്കൂ എന്ന ഉറച്ച ബോധ്യമാണ് അദ്ദേഹത്തിന്റെ ഈ നിലപാടുകൾക്ക് പിന്നിൽ.

താൻ ഒരു ഉറച്ച ക്രിസ്തീയ വിശ്വാസിയാണ് എന്ന് കാമറോൺ ഇതിനകം പല തവണ പൊതു പ്രസംഗങ്ങളിൽ പ്രഖ്യാപിക്കുകയുണ്ടായിട്ടുണ്ട്.

ബ്രിട്ടൻ ഒരു ക്രൈസ്തവ രാജ്യമാണ് എന്നതിൽ ബ്രിട്ടീഷുകാർ അഭിമാനിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. നമ്മുടെ മൂല്യങ്ങൾ സ്നേഹത്തിൽ അടിസ്ഥാനമിട്ടതായതു കൊണ്ട് അത് എല്ലാ വിഭാഗങ്ങൾക്കും സ്വീകാര്യമായിരിക്കും എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

നമ്മെ നയിക്കുന്ന ജീവിത മൂല്യങ്ങൾ നശിപ്പിക്കാനാണ് മതതീ വ്രവാദികൾ ശ്രമിക്കുന്നത്. ബൽജിയത്തിലും പാരീസിലും മദ്ധ്യപൂർവ്വ ദേശങ്ങളിൽ പൊതുവെയും സംഭവിക്കുന്നത് അതാണ്. ഈ ഭീകരത കണ്ട് നാം ഭയചകിതരാകരുത് എന്ന് അദ്ദേഹം ജനങ്ങളെ ഉദ് ഭോദിപ്പിച്ചു.

നമ്മുടെ ഈ തലമുറയിൽ ഉയർന്നു വന്നിരിക്കുന്ന ബാലിശമായ മത തീവ്രതത്വചിന്ത നമ്മുടെ സംസ്ക്കാരത്തെയും നമ്മുടെ ക്രൈസ്തവ പൈതൃകത്തേയും നശിപ്പിക്കാൻ അനുവദിക്കരുത്, അദ്ദേഹം പറഞ്ഞു.

ലോകമെങ്ങും അഭയാർത്ഥികളെയും ഭവനരഹിതരെയും സഹായിക്കുന്ന, ദു:ഖിതരെ ആശ്വാസിപ്പി ക്കുന്ന, സ്വന്തം ജീവിതം ബലി കൊടുത്തും യുദ്ധമേഖലകളിൽ സഹായമെത്തിച്ചുകൊണ്ടിരിക്കുന്ന മിഷന്നറിമാരെയും സംഘടനകരെയും അദ്ദേഹം അനുമോദിച്ചു.