India - 2025
മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്
പ്രവാചകശബ്ദം 26-04-2024 - Friday
കൊച്ചി: സഭയുടെ മതബോധനരംഗത്ത് തനതായ സംഭാവനകൾ നൽകുന്ന വർക്കായി ഏർപ്പെടുത്തിയിട്ടുള്ള 2023ലെ കെസിബിസിയുടെ ഫാ. മാത്യു നടയ്ക്കൽ അവാർഡ് മൂന്നു പേർക്ക് ലഭിച്ചു. നാലു പതിറ്റാണ്ടിലേറെയായി മതബോധനരംഗത്തു പ്രവർത്തിക്കുന്ന ഡോ. പിസി. അനിയൻകുഞ്ഞ് (ചങ്ങനാശേരി), കെ.പി. ജോൺ (വിജയപുരം), അഞ്ചു പതിറ്റാണ്ടിലേറെയായി മതബോധനരംഗത്തുള്ള എലിസബത്ത് വർഗീസ് (ബത്തേരി) എന്നിവർക്കാണു പുരസ്കാരം.
മേയ് 18ന് കോട്ടയത്ത് വിജയപുരം രൂപതയുടെ കത്തീഡ്രൽ ഹാളിൽ നടക്കു ന്ന മതാധ്യാപക സംഗമത്തിൽ ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ അവാർഡുകൾ സമ്മാനിക്കുമെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജന റൽ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അറിയിച്ചു.