News - 2024

ഇന്ന് ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം ആരംഭിക്കുന്നു: ഓരോ ദിവസത്തെയും പ്രാർത്ഥനകൾ പ്രവാചക ശബ്ദത്തിൽ

സ്വന്തം ലേഖകന്‍ 01-11-2020 - Sunday

ഇന്ന് നവംബർ ഒന്ന്. ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം ആരംഭിക്കുന്ന സുദിനം. ഈ ലോകത്തില്‍ ജീവിക്കുന്ന ഒരു മനുഷ്യനു ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ സത്കൃത്യങ്ങളില്‍ ഒന്നാണ് മരണമൂലം വേര്‍പിരിഞ്ഞ ആത്മാക്കളെ സമര്‍പ്പിച്ച്‌ വി. കുര്‍ബ്ബാന, ദാനധര്‍മ്മം, പ്രാര്‍ത്ഥന മുതലായവ ചെയ്യുന്നതും ചെയ്യിക്കുന്നതും. എന്തുകൊണ്ടെന്നാല്‍ പ്രാര്‍ത്ഥന, വി. കുര്‍ബാന, ദാനധര്‍മ്മം തുടങ്ങിയവ മരിച്ചവര്‍ക്ക് സഹായവും ആശ്വാസവുമുണ്ടാകുന്നുവെന്ന് നിരവധി വിശുദ്ധരും സഭാപിതാക്കന്മാരും സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.

ആദ്യ നൂറ്റാണ്ടുകള്‍ മുതല്‍ക്കു തന്നെ ക്രിസ്ത്യാനികൾ മരിച്ചവരുടെ ഓര്‍മ്മ ആചരിച്ചു പോന്നിരുന്നു. മരിച്ചവര്‍ അവരുടെ പാപങ്ങളില്‍ നിന്നു മോചിതരാകാന്‍ വേണ്ടി ഭൂമിയില്‍ ജീവിച്ചിരിക്കുന്നവര്‍ പ്രാര്‍ത്ഥനയും പരിഹാരബലിയും അര്‍പ്പിച്ചതായി ബൈബിളിൽ (2 മക്ക 12)‍ വ്യക്തമാക്കുന്നു. അതിനാല്‍ നാമും മരിച്ചവരുടെമേല്‍ അലിവായി അവരുടെ പീഢകള്‍ കുറയ്ക്കുന്നതിന് നമ്മാല്‍‍ കഴിയുംവണ്ണം ശ്രമിക്കേണ്ടതാകുന്നു.

ഭക്തരായ ക്രിസ്ത്യാനികള്‍ തങ്ങളുടെ ബന്ധുജനങ്ങളുടെ ആത്മാക്കളെ എപ്പോഴും ഓര്‍ക്കുകയും അവർക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ദാനങ്ങളും മറ്റു പുണ്യങ്ങളും അനുഷ്ഠിക്കുകയും ചെയ്തുവരുന്നു. മെയ്മാസം മാതാവിനും, മാര്‍ച്ചുമാസം യൗസേപ്പിതാവിനും, ജൂണ്‍മാസം ഈശോയുടെ തിരുഹൃദയത്തിനും സമര്‍പ്പിച്ച്‌ ഈ മാസങ്ങളില്‍ വിശേഷ വണക്കങ്ങള്‍ നടത്തുന്നുണ്ട്. ഇതുപോലെ നവംബര്‍ മാസം ശുദ്ധീകരണാത്മക്കള്‍ക്കു വേണ്ടി സമര്‍പ്പിച്ച്‌ ആ മാസത്തിലെ മുപ്പതു ദിവസങ്ങളിലും അവര്‍ക്കായി ജപങ്ങളും സല്‍ക്രിയകളും നടത്തുന്നത് തിരുസഭയില്‍ നടപ്പിലുള്ളതാണ്.

എന്താണ് ശുദ്ധീകരണസ്ഥലമെന്ന് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നവംബർ മാസത്തിന്‍റെ ആരംഭത്തില്‍ സകല‍ വിശുദ്ധരുടെയും തിരുനാള്‍ ആഘോഷിക്കുന്നതിനാല്‍ സ്വര്‍ഗ്ഗത്തെ നിരൂപിച്ചു അവിടെ എത്തിചേരുന്നതിന് നമ്മളാൽ കഴിവുള്ള പ്രയത്നങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താം. എങ്കിലും മരിച്ച ഉടനെ തന്നെ സ്വർഗ്ഗത്തിൽ എത്തിച്ചേരുക അത്ര എളുപ്പമല്ല. സാധാരണ എല്ലാവരും തന്നെ ഏറെക്കുറെ ശുദ്ധീകരണസ്ഥലം വഴിയായിട്ടേ സ്വര്‍ഗ്ഗം പ്രാപിക്കുന്നുള്ളൂ. അതിനാല്‍ നവംബർ മാസം മുഴുവനും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്കുവേണ്ടി പുണൃകൃത്യങ്ങളും വണക്കമാസ ജപങ്ങളും ചെയ്ത് അവരെ സഹായിക്കുവാന്‍ നമുക്ക് പ്രത്യേകം ശ്രമിക്കാം. ഇപ്രകാരം നമ്മുടെ പ്രാർത്ഥനകൾ വഴിയായി സ്വർഗ്ഗത്തിലേക്കു പ്രവേശിക്കുന്ന ആത്മാക്കൾ നമുക്കുവേണ്ടി നിരന്തരം ദൈവസന്നിധിയിൽ പ്രാർത്ഥിക്കുകയും അവരുടെ പ്രാർത്ഥനകൾ നമ്മുടെ ജീവിതത്തിലെ ആവശ്യനേരങ്ങളിൽ സഹായമായി മാറുകയും ചെയ്യും.

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസത്തിലെ ഓരോ ദിവസത്തെയും പ്രാർത്ഥനകൾ പ്രവാചക ശബ്ദത്തിൽ ലഭ്യമാണ്.

ഇന്ന് നവംബര്‍ 01- ആദ്യദിവസത്തെ വണക്കമാസം ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നവംബര്‍ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »