Editor's Pick - 2024

ഇംഗ്ലണ്ടിലെ അനേകം വിലപ്പെട്ട ജീവനുകൾ സംരക്ഷിക്കാൻ നമുക്ക് ചെയ്യാൻ സാധിക്കുന്നത്.

സ്വന്തം ലേഖകൻ 25-07-2015 - Saturday

1 : ഈ വെള്ളിയാഴ്ച ലണ്ടനിൽ പാർലമെന്റിലെ ഹൗസ് ഓഫ് കോമണിൽ Assisted Suicide നിയമവിധേയമാക്കുന്നതിനുള്ള ബില്ല് ചർച്ച ചെയ്യുകയും പിന്നീട് അതു വോട്ടിനിടുകയും ചെയ്യും. ഈ നിയമം പ്രാബല്യത്തിൽ വന്നാൽ ഇപ്പോൾ ആശുപത്രികളിലും നേഴ്സിംഗ് ഹോമുകളിലും കഴിയുന്ന സ്ഥിരരോഗികളായിട്ടുള്ള അനേകം മനുഷ്യര അവരുടെയോ ബന്ധുക്കളുടെയോ അനുവാദത്തോടു കൂടി മരുന്നു നല്കി കൊലചെയ്യുന്നതിനു ഡോക്ടർമാർക്ക് അനുവാദം ലഭിക്കും.

കൊല്ലരുത് എന്ന അഞ്ചാം പ്രമാണത്തിന് എതിരായ വലിയ തിന്മയലേക്ക് നയിക്കുന്ന ഈ ബില്ല് ഹൗസ് ഓഫ് കോമണിൽ അവതരിപ്പിക്കുന്നത് റോബ് മോറിസ് എം പിയാണ്. “ജീവിതത്തിൽ ബലക്ഷയവും രോഗങ്ങളുമുള്ളവർ പ്രത്യേക ബഹുമാനം അർഹിക്കുന്നു. മരണം ആസന്നമെന്നു തോന്നിയാലും ഒരു രോഗിക്കു നല്കേണ്ട സാധാരണ പരിചരണം നിഷേധിക്കുന്നതു ശരിയല്ല”. എന്നു വ്യക്തമായി പഠിപ്പിച്ചുകൊണ്ട് സഭ എല്ലാ കാലത്തും ദയാവധത്തെ ശക്തമായി എതിർത്തു പോരുന്നു. ലക്ഷ്യങ്ങളും മാർഗങ്ങളും എന്തായാലും വൈകല്യമുള്ളവരുടെയും രോഗികളുടെയും അല്ലെങ്കിൽ മരണാസന്നരുടേയും ജീവിതം അവസാനിപ്പിക്കുന്നത് ദൈവത്തിന്റെ കല്പനയ്ക്ക് എതിരാണ്.

ക്രിസ്തീയ സഭാ വിഭാഗങ്ങളും മറ്റനേകം മത സാമൂഹിക സംഘടനകളും മെഡിക്കൽ റോയൽ കോളേജുമെല്ലാം ഈ ബില്ലിനെതിരേ വളരെ ശക്തമായി മുന്നോട്ട് വന്നിരിക്കുകയാണ്. ലോകത്തെവിടെയായിരുന്നാലും നന്മയെ അംഗീകരിക്കുകയും തിന്മകൾക്കെതിരെ പ്രതികരിക്കുകയും ചെയ്യുന്നവരാണ് മലയാളികൾ. യുകെയുടെ പല ഭാഗങ്ങളിലായി ജീവിക്കുന്ന നമുക്ക് ഈ തിന്മയ്ക്കെതിരെ പ്രതികരിക്കുവാനും ഈ ബില്ലിനെ പരാജയപ്പെടുത്തുവാനുമുള്ള സഭയുടെ ഉധ്യമത്തിൽ പങ്കാളിയാകാനും സാധിക്കും. താഴെ കൊടുത്തിരിക്കുന്ന Link ൽ ക്ലിക്ക് ചെയ്താൽ ഈ ബില്ലിനെതിരെ ഇംഗ്ളണ്ടിലെ കത്തോലിക്കാസഭ തയ്യാറാക്കിയിരിക്കുന്ന, ഓരോ സ്ഥലത്തേയും എം. പിമാരോട് ഈ ബില്ലിനെതിരായി വോട്ട് ചെയ്യുവാൻ അഭ്യർത്ഥിക്കുന്ന ഫോം ലഭിക്കും.

ഈ ഫോമിൽ നിങ്ങളുടെ Post Code കൊടുക്കുന്നതിനാൽ അതാതു സ്ഥലത്തെ എം പിക്ക് നിങ്ങളുടെ അപേക്ഷകൾ സഭ സമർപ്പിക്കുന്നതായിരിക്കും. വെറും രണ്ട് മിനിട്ട് ചെലവഴിച്ച് നിങ്ങൾ ഈ ഓണ്‍ലൈൻ ഫോം സമർപ്പിക്കുമ്പോൾ അത് അനേകായിരങ്ങളുടെ മാത്രമല്ല ഭാവിയിൽ നമ്മുടെ തന്നേയും ജീവനെ സംരക്ഷിക്കുകയാവും ചെയ്യുക. സാമൂഹിക സംഘടനകളും, ഓൺലൈൻ മാധ്യമങ്ങളും സോഷ്യൽ മീഡിയ എഴുത്തുകാരും ഈ ഉദ്യമത്തെ പ്രോത്സാഹിപ്പിക്കുകയും മലയാളി വൈദികർ അവരുടെ ചാപ്ലിൻസിയിലെ വശ്വാസികളെ ഈ ഫോമിനേക്കുറിച്ച് ബോധവാന്മാരാക്കുകയും ചെയ്യുമ്പോൾ അത് നാം വസിക്കുന്ന ഈ ദേശത്തെ സഭയോട് ചേർന്ന് ഒരു വലിയ തിന്മക്കെതിരെ പോരാടുകയും ദൈവത്തിൻറെ കല്പനകളെ അനുസരിക്കുകയുമായിരിക്കും ചെയ്യുക.

ബ്രിട്ടിഷ് മെഡിക്കൽ അസ്സോസ്സിയേഷനും ഈ ബില്ലിനെതിരെ ശക്തമായ പ്രധിഷേധമാണ് അറിയിച്ചിരിക്കുന്നത്. “മനുഷ്യജീവന്റെ മേൽ ഡോക്ടർമാർ ഉന്നതമായ ആദരവും ബഹുമാനവും പ്രകടിപ്പിക്കണം”. എന്ന ലോകാരോഗ്യസംഘടനയുടെ ജനീവയിൽ വെച്ചുനടന്ന സമ്മേളനത്തിലെ പ്രസ്ഥാവനയെ ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധി ആരോഗ്യസംഘടനകൾ ഈ ബില്ല് പരാജയപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നു.

ബില്ലിനെതിരായി വോട്ട് ചെയ്യുവാൻ അഭ്യർത്ഥിക്കുന്ന Form

More Archives >>

Page 1 of 1