Events - 2024

ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന "തണ്ടർ ഓഫ് ഗോഡ്" 24 ന് ക്രോളിയിൽ; ഒരുക്കങ്ങൾ പൂർത്തിയായി

ബാബു ജോസഫ് 22-04-2016 - Friday

റവ. ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ ദേശ ഭാഷാ വ്യത്യാസമില്ലാതെ സുവിശേഷവത്ക്കരണം സാദ്ധ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ടുള്ള സെഹിയോൻ യു കെ യുടെ ഇംഗ്ലീഷ് ധ്യാന ശുശ്രൂഷ 'തണ്ടർ ഓഫ് ഗോഡ്' 24 ന് ഞായറാഴ്ച സസക്സിലെ ക്രോളിയിൽ നടക്കും. വിവിധങ്ങളായ ഭാഷകളും സംസ്കാരവും ഇടകലർന്ന യൂറോപ്പിൽ സുവിശേഷവത്ക്കരണത്തിന്റെ വലിയ അടയാളമായി മാറിക്കൊണ്ടിരിക്കുന്ന 'തണ്ടർ ഓഫ് ഗോഡ്' വിവിധ പാരീഷുകളിലായി യു കെയിലെമ്പാടും സെഹിയോൻ യു കെ യുടെ നേതൃത്വത്തിൽ ഇപ്പോൾ നടത്തപ്പെട്ടുവരുകയാണ്.

24 ന് ക്രോളിയിൽ നടക്കുന്ന കൺവെൻഷൻ്റെ മുന്നോടിയായി ആയിരങ്ങളെ എതിരേറ്റുകൊണ്ട് "ഒരായിരംപേർ ഒരുദിവസം ഈശോയ്ക്കായി" എന്ന ശുശ്രൂഷ ക്രോളി നഗരവീഥിയിലൂടെ കഴിഞ്ഞ ദിവസങ്ങളിൽ നടത്തപ്പെട്ടു. ദൈവസ്നേഹം പകർന്നു നൽകുന്ന ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിപ്പിടിച്ച് നഗരവീഥിയിൽ കണ്ടുമുട്ടിയവർക്ക് നോട്ടീസുകൾ വിതരണം ചെയ്ത് അവരെ ധ്യാനത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് നടത്തപ്പെട്ട ഈ ശുശ്രൂഷ ഏറെ ജനശ്രദ്ധയാകർഷിച്ചു. 24 ന് ഉച്ചതിരിഞ്ഞ് 2.30 മുതൽ വൈകിട്ട് 6.30 വരെ ക്രോളിയിലെ സെന്റ് വിൽഫ്രഡ് കാത്തലിക് സ്കൂളിലാണ് (ST.WILFRED WAY, RH 11 8 PG) ധ്യാനം നടക്കുക.

ധ്യാനത്തിൽ വി.കുർബാന, ആരാധന, വചനപ്രഘോഷണം, കുമ്പസാരം, സ്പിരിച്വൽ ഷെയറിംങ്, കുട്ടികൾക്കുള്ള ക്ലാസുകൾ തുടങ്ങിയവ നടക്കും. പൂർണമായും ഇംഗ്ലീഷിലുള്ള കൺവെൻഷനിലേക്ക് സംഘാടകർ ഏവരെയും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

ബിജോയ് ആലപ്പാട്ട്- 07960000217.