Faith And Reason - 2025
“നമ്മള്‍ക്കിപ്പോഴും വിശ്വാസമുണ്ട്, ശക്തരായിരിക്കുവിന്‍”: ഓശാന ഞായറില്‍ ഹോളിവുഡ് നടന്‍ വാല്‍ബെര്‍ഗ്
സ്വന്തം ലേഖകന്‍ 06-04-2020 - Monday
ന്യൂയോര്‍ക്ക്: ഓശാന ഞായറാഴ്ച ആശംസകള്‍ അറിയിച്ചും പ്രാര്‍ത്ഥനകള്‍ നേര്‍ന്നും സുപ്രസിദ്ധ ഹോളിവുഡ് നടന്‍ മാര്‍ക്ക് വാല്‍ബര്‍ഗിന്റെയും പത്നി റിയാ ഡര്‍ഹാമിന്റെയും വീഡിയോ. ഇന്നലെ ഇന്‍സ്റ്റാഗ്രാമിലാണ് താര ദമ്പതികള്‍ വികാര നിര്‍ഭരമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. “സന്തോഷകരമായ ഓശാന ഞായര്‍. ദൈവം അനുഗ്രഹിക്കട്ടെ” എന്ന തലക്കെട്ടോടെയാണ് വീഡിയോ. ബുദ്ധിമുട്ടേറിയ ഈ കാലയളവില്‍ ദൈവവിശ്വാസത്തില്‍ ശക്തരായിരിക്കുവാന്‍ വാല്‍ബര്‍ഗ് തന്റെ വീഡിയോയിലൂടെ ആഹ്വാനം ചെയ്തു. വീഡിയോയില്‍ ഇരുവരുടെയും പശ്ചാത്തലത്തില്‍ വലിയ കുരിശുരൂപം ദൃശ്യമാണ്.
ലോകമെങ്ങുമുള്ള തന്റെ സിനിമ പ്രേമികള്‍ക്ക് ഓശാന തിരുനാള്‍ ആശംസിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. “എല്ലാവരേയും കുറിച്ചു ഒന്നു ആലോചിച്ച് നോക്കുവിന്‍. നമുക്കിപ്പോഴും വിശ്വാസമുണ്ട്. നമുക്ക് നമ്മളുണ്ട്. അതിനാല്‍ നമുക്ക് ശക്തരായിരിക്കാം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു”. വാല്‍ബെര്‍ഗ് പറഞ്ഞു. “ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ” എന്ന് വാല്‍ബര്‍ഗിന്റെ പത്നിയും ആശംസിക്കുന്നുണ്ട്. 15 ദശലക്ഷത്തോളം ആളുകളാണ് വാല്‍ബര്‍ഗിനെ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നത്. കത്തോലിക്ക വിശ്വാസിയായ വാല്‍ബര്‍ഗ് തന്റെ ആഴമേറിയ വിശ്വാസം പരസ്യമായി പ്രകടിപ്പിക്കുവാന്‍ മടി കാണിക്കാത്ത വ്യക്തിയാണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക