Life In Christ - 2025

സാമൂഹിക അകലം പാലിച്ച് കുമ്പസാരത്തിന് അവസരമൊരുക്കികൊണ്ട് ഐറിഷ് വൈദികന്‍

സ്വന്തം ലേഖകന്‍ 10-05-2020 - Sunday

ഡബ്ലിന്‍: അയര്‍ലണ്ടിന്‍റെ തലസ്ഥാന നഗരമായ ഡബ്ലിനിലെ താല സെന്റ് മാര്‍ക്ക്‌സ് ദേവാലയത്തില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ടു കുമ്പസാരത്തിനു അവസരമൊരുക്കിക്കൊണ്ടുള്ള വൈദികന്‍റെ സേവനം ശ്രദ്ധയാകര്‍ഷിക്കുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നിലനില്‍ക്കുന്നതിനാലാണ് ഫാ. പാറ്റ് മക്കിന്‍ലി എന്ന വൈദികന്‍ തന്റെ ഇടവകയില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് കുമ്പസാരത്തിന് തുടക്കമിട്ടിരിക്കുന്നത്. ദിവസേന ഓരോ മണിക്കൂര്‍ വീതം രണ്ടു തവണ കുമ്പസാരത്തിനു സൗകര്യമുണ്ട്.

മുഴുവന്‍ സമയവും കുമ്പസാരത്തിനു വിശ്വാസികള്‍ എത്തുന്നുണ്ടെന്നു ഫാ.മക്കിന്‍ലി ഒരു റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആദ്യ കുര്‍ബാന സ്വീകരണത്തിനു ശേഷം ഇതുവരെ കുമ്പസാരിക്കാത്തവര്‍ പോലും ഈ സൗകര്യം അറിഞ്ഞു തന്റെ അടുത്തെത്തിയതായും അദ്ദേഹം വെളിപ്പെടുത്തി. എന്തായാലും സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള വൈദികന്റെ കുമ്പസാര രീതി നവമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »