Purgatory to Heaven. - May 2024

ശുദ്ധീകരണസ്ഥലത്തെ വേദനയെ പറ്റി ഭയപ്പെടരുത്...മറിച്ച്....... : ലിസ്യൂവിലെ വിശുദ്ധ തെരേസയുടെ വാക്കുകള്‍

സ്വന്തം ലേഖകന്‍ 10-05-2023 - Wednesday

“സാബത്ത് ദിവസം വിശുദ്ധമായി ആചരിക്കുന്നതിന് തങ്ങളെ തന്നെ ശുദ്ധീകരിക്കുകയും കവാടങ്ങള്‍ കാത്തുസൂക്ഷിക്കുവാനും ഞാന്‍ ലേവ്യരോട് ഉത്തരവിട്ടു. എന്റെ ദൈവമേ ഇതും എനിക്ക് അനുകൂലമായി ഓര്‍ക്കണമേ! അങ്ങയുടെ അനശ്വരസ്നേഹത്തിന്റെ മഹത്വത്തിനൊത്ത് എന്നെ രക്ഷിക്കണമേ” (നെഹമിയ 13:22).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-10

ശുദ്ധീകരണസ്ഥലത്തെ വേദനയെക്കുറിച്ചോര്‍ത്ത് ഭയപ്പെടരുത്‌, മറിച്ച് അവിടെ പോകാതിരിക്കുവാനായി ആഗ്രഹിക്കുക. കാരണം, വളരെ വേദനയോടെ നമ്മളെ അവിടത്തെ സഹനത്തിനായി അയക്കുന്ന ദൈവത്തെ ഇത് പ്രീതിപ്പെടുത്തും. എല്ലാക്കാര്യങ്ങളിലും നാം ദൈവത്തെ സന്തോഷിപ്പിക്കുവാന്‍ ശ്രമിക്കുന്ന നിമിഷം മുതല്‍, ഓരോ നിമിഷവും അവിടുന്ന് തന്റെ സ്നേഹത്താല്‍ നമ്മെ ശുദ്ധീകരിക്കുന്നു. തന്മൂലം പാപത്തിന്റെ യാതൊരു കറവും നമ്മില്‍ അവശേഷിപ്പിക്കുകയില്ലെന്നും നിങ്ങള്‍ക്ക്‌ ഇളക്കമില്ലാത്ത ആത്മവിശ്വാസമുണ്ടെങ്കില്‍ നിങ്ങള്‍ ശുദ്ധീകരണസ്ഥലത്ത് പോവുകയില്ല എന്ന് നിങ്ങള്‍ക്ക്‌ തീര്‍ച്ചയായും ഉറപ്പിക്കാം".

(ലിസ്യൂവിലെ വിശുദ്ധ തെരേസയുടെ വാക്കുകള്‍).

വിചിന്തനം:

നമ്മുടെ കര്‍ത്താവായ ദൈവം വിശുദ്ധ ഫൗസ്റ്റീനയോട് പറഞ്ഞു : “പശ്ചാത്താപമുള്ള ഹൃദയത്തോടും ഒരു പാപിക്ക്‌ വേണ്ടി വിശ്വാസത്തോട് കൂടിയും നീ ഈ പ്രാര്‍ത്ഥന ചൊല്ലുമ്പോള്‍, ഞാന്‍ അവര്‍ക്ക്‌ മാനസാന്തരത്തിന്റെ അനുഗ്രഹം നല്‍കും". ആ പ്രാര്‍ത്ഥന ഇതാണ് : “ഒരു ജലധാരപോലെ യേശുവിന്റെ ഹൃദയത്തില്‍ നിന്നും പ്രവഹിക്കുന്ന രക്തത്തിലും, ജലത്തിലും, ഞാന്‍ വിശ്വസിക്കുന്നു." (ഡയറി, 186-187). ഈ പ്രാര്‍ത്ഥന ആവര്‍ത്തിക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »