India - 2024

ഇവ ആന്റണിയുടെ കൊലപാതകിക്ക് അനായാസേന ജാമ്യം കിട്ടിയത് ദുഃസൂചന: കാസ

പ്രവാചക ശബ്ദം 31-05-2020 - Sunday

കൊച്ചി: ഇവ ആന്റണി എന്ന പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കൊലപാതകിക്ക് അനായാസേന ജാമ്യം കിട്ടിയത്, നീതി പീഠത്തെ അവസാന ആശ്രയമായി കാണുന്ന സാധാരണക്കാരെ ഞെട്ടിച്ചിരിക്കുകയാണെന്ന് ക്രിസ്ത്യൻ സംഘടനയായ കാസ (ക്രിസ്ത്യൻ അസോസിയേഷൻ ആന്റ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ). സഫർ ഷാ എന്ന കൊലപാതകിക്ക് അനായാസേന ജാമ്യം കിട്ടിയത്, നീതി പീഠത്തെ അവസാന ആശ്രയമായി കാണുന്ന സാധാരണക്കാരെ ഞെട്ടിച്ചിരിക്കുകയാണ്. കൊലപാതക കേസിലെ പ്രതിക്ക് ജാമ്യം കിട്ടാൻ പ്രോസികൂഷ്യനും, പ്രതി ഭാഗവും കൈ കോർത്ത്‌ മുന്നോട്ട് പോകുന്നത് നമ്മുടെ ജനാധിപത്യ സമൂഹം തെറ്റായ ദിശയിലേക്കു നീങ്ങുന്നു എന്നതിന്റെ ദുഃസൂചനയാണെന്നും സംഘടന ആശങ്ക പ്രകടിപ്പിച്ചു.

മൈനർ ആയ ഒരു പെൺകുട്ടിയെ കൊലപ്പെടുത്തിയ പ്രതിക്ക് ജാമ്യം കിട്ടാൻ ഒത്തുകളിച്ചതു വാദിക്ക് നീതി ഉറപ്പാക്കേണ്ട സർക്കാർ സംവിധാനം തന്നെയാണ് എന്നത് അതീവ ഗൗരവകരമാണ്. പ്രതി ഭാഗവുമായി ചേർന്നു കോടതിയെ തെറ്റിദ്ധരിപ്പിച്ചു, പ്രതിക്ക് ജാമ്യം നേടിയെടുക്കാൻ പ്രോസികൂഷ്യനെ പ്രേരിപ്പിച്ച ഘടകം എന്താണ് എന്നുള്ളത് കേരളീയ സമൂഹത്തിൽ പരക്കെ ചർച്ച ചെയ്യപ്പെടണം. സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തു നടത്തിയ നികൃഷ്ടമായ ഈ പ്രവർത്തി തികച്ചും തെറ്റായ സന്ദേശമാണ് പൊതു സമൂഹത്തിനു നൽകുന്നത്. സാമുദായിക പ്രീണനത്തിന്റെയും, വോട്ട് ബാങ്ക് പൊളിറ്റിക്സിന്റെയും മുന്നിൽ സുശക്തമായ നിയമങ്ങൾ പോലും മാറ്റി എഴുതപ്പെടുന്ന അരാജകത്വത്തിലേക്കാണ് നമ്മുടെ സമൂഹം നീങ്ങി കൊണ്ടിരിക്കുന്നത്.

നിസ്സാര വിഷയങ്ങൾ പോലും ദിവസങ്ങളോളം ചർച്ച ചെയ്യുന്ന മുഖ്യ ധാരാ മാധ്യമങ്ങൾ പോലും പണാധിപത്യത്തിനും, സാമുദായിക സ്വാധീനത്തിനും വഴങ്ങി ഇവ ആന്റണി എന്ന പെൺകുട്ടിക്ക് നീതി നിഷേധിക്കുന്നതിന് കൂട്ടു നിൽക്കുന്നു. പിണറായി വിജയൻ ഭരിക്കുന്ന പ്രബുദ്ധ കേരളത്തിൽ ആണ് ഇത്തരം നീചമായ പ്രവർത്തികൾ നടക്കുന്നത് എന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി നിരന്തരം വാദിക്കുന്ന രാഷ്ട്രീയക്കാരുടെയും, സാംസ്‌കാരിക നായകരുടെയും കാപട്യം ആണ് ഈ കേസിലൂടെ പുറത്തു വരുന്നത്.

പ്രേമം നടിച്ചു, ചതിച്ചു, സ്വന്തം മതത്തിൽ ചേർക്കാൻ ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്നവർക്ക് തലോടലും, അതിനെതിരെ പ്രതികരിക്കുന്നവർക്കു തല്ലും ലഭിക്കുന്നു എന്നതാണ് ദുരവസ്ഥ. ഇത്തരത്തിലെ പ്രണയ കെണികളിൽ അകപ്പെടുന്ന പെൺകുട്ടികൾക്ക് നീതി നിഷേധിച്ചുകൊണ്ട് സർക്കാരിന്റെ തന്നെ നിയമ സംവിധാനങ്ങൾ ദുരുപയോഗപ്പെടുത്തി തീവ്രവാദികളെയും, കൊലപാതകികളെയും രക്ഷ പെടുത്തുന്ന കാഴ്ച്ചയിൽ സാക്ഷര കേരളം ലജ്ജിച്ചു തല താഴ്‌ത്തേണ്ടതാണ്. ക്രൈസ്തവ സമുദായത്തിലെ സാധാരണക്കാരിയായ ഒരു പെൺകുട്ടിക്ക് നീതി ഇല്ലാതാക്കുന്നതിലൂടെ സർക്കാർ സംവിധാനം ഒരു സമുദായത്തെ തന്നെ ആശങ്കയിൽ നിർത്തുകയാണ്.

സാമ്പത്തിക, സാമുദായിക, രാഷ്ട്രീയ താൽപര്യങ്ങൾക്കു സത്യവും, നീതിയും കീഴ് പ്പെടുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്. നിയമ സംവിധാനങ്ങളെ നോക്കു കുത്തിയാക്കി തന്റെ പദവി ദുരുപയോഗം ചെയ്ത പ്രോസികൂഷ്യൻ അഭിഭാഷകന് എതിരെ കർശന നടപടി സ്വീകരിച്ചു, ഈ കേസിൽ ക്രൈസ്തവ സമുദായത്തിനുള്ള ആശങ്ക നീക്കാൻ സർക്കാർ മുൻകൈയെടുക്കണം. തീവ്രവാദികളുമായും, രാജ്യ വിരുദ്ധ ശക്തികളുമായും ഈ അഭിഭാഷകനുള്ള ബന്ധം അടിയന്തിരമായി അന്വേഷണ വിധേയമാക്കണം. ചിലരുടെ വിലപ്പെട്ട ജീവൻ മാത്രം നിസ്സാരവത്കരിക്കുന്നതു ജനാധിപത്യത്തിന് ഭൂഷണം അല്ലായെന്നു ബന്ധപ്പെട്ടവർ മനസ്സിലാക്കി, ഉചിതമായ നടപടികൾ എടുക്കണം.

സർക്കാർ അഭിഭാഷകനും, മത തീവ്രവാദ ശക്തികളും തമ്മിലുള്ള അവിശുദ്ധ ബന്ധം തുറന്നു കാണിക്കുന്നതിനോടൊപ്പം തന്നെ, ഇവാ ആന്റണി എന്ന സഹോദരിക്ക് നീതി ലഭിക്കുന്നതിനായുള്ള പോരാട്ടത്തിലും കാസ എന്ന ക്രൈസ്തവ സംഘടന തുടർന്നും മുൻപന്തിയിലുണ്ടാകുമെന്നും സംഘടന പ്രസ്താവനയില്‍ വ്യക്തമാക്കി.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »