India - 2025
ഇവ ആന്റണിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് 'കാസ'
സ്വന്തം ലേഖകന്‍ 15-01-2020 - Wednesday
എറണാകുളം: സ്ത്രീകളുടെയും, പെൺകുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് സർക്കാരിൻറെ ഭാഗത്തുനിന്നും ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്ന ആവശ്യപ്പെട്ട് ക്രൈസ്തവ സംഘടനയായ 'കാസ' (ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലിയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍). ഇതിന്റെ ഭാഗമായി ഇരുപതിനാലോളം കുത്തുകളേറ്റു അതിദാരുണമായി കൊല്ലപ്പെട്ട പ്രായപൂർത്തിയാകാത്ത ഇവ ആൻറണിക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് കേരള ഹൈക്കോടതി ജംഗ്ഷനിൽ മെഴുകുതിരികൾ കത്തിച്ച് പ്രതിഷേധിച്ചു.
സ്ത്രീ സുരക്ഷയും, സ്ത്രീകളുടെ അന്തസ്സും കാത്തു സൂക്ഷിക്കുമെന്ന് ഉറപ്പുനൽകി അധികാരത്തിൽ കയറിയ ഇടതുപക്ഷസർക്കാർ, പ്രണയത്തിൻറെ ചതിക്കുഴിയിൽ വീഴുന്ന പെൺകുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ഇവ ആൻറണിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കാനുള്ള നടപടികൾ ദ്രുതഗതിയിലാക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു. റവ. മാത്യു പകലോമറ്റം സിഇഎഫ്‌ഐ, ഫാ. ജസ്റ്റിൻ എംസിബിഎസ്, കാസ പ്രസിഡന്‍റ് കെവിൻ പീറ്റർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് ഹൈകോർട്ട് ജംഗ്ഷനിൽ നിന്ന് സെന്‍റ് മേരീസ് ബസിലിക്കയുടെ മുന്‍പ് വരെ മൗനജാഥയും പ്രതിനിധികള്‍ നടത്തി.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക