India - 2025
വിശുദ്ധ മറിയം ത്രേസ്യയുടെ പ്രഥമ തിരുനാള്‍ ആഘോഷം നാളെ
07-06-2020 - Sunday
കുഴിക്കാട്ടുശേരി (മാള): കുടുംബങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ മറിയം ത്രേസ്യയുടെ പ്രഥമ തിരുനാള്‍ ആഘോഷം നാളെ നടക്കും. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ചടങ്ങുകള്‍ മാത്രമായാണ് ആഘോഷം. വിശുദ്ധയുടെ കബറിടം സ്ഥിതിചെയ്യുന്ന കുഴിക്കാട്ടുശേരിയിലെ തീര്‍ത്ഥ കേന്ദ്രത്തില്‍ നടക്കുന്ന ആഘോഷങ്ങള്‍ തത്സമയം ഓണ്‍ലൈനായി കാണുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഷെക്കെയ്‌ന ടെലിവിഷനിലുംSt.Mariam Thresia Youtube Channelലും തത്സമയം ടെലികാസ്റ്റിംഗ് ഉണ്ട്.
നാളെ രാവിലെ ഒമ്പതിനു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സന്ദേശത്തോടെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യകാര്‍മികത്വത്തില്‍ തിരുനാള്‍ കുര്‍ബാന, നൊവേന എന്നിവ നടക്കും. ഹോളിഫാമിലി സന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ മദര്‍ സിസ്റ്റര്‍ ഉദയ, വികാര്‍ ജനറല്‍ സിസ്റ്റര്‍ പുഷ്പ, ജനറല്‍ കൗണ്‍സിലര്‍മാരായ സിസ്റ്റര്‍ ആനി കുര്യാക്കോസ്, സിസ്റ്റര്‍ ഭവ്യ, സിസ്റ്റര്‍ മാരിസ് സ്‌റ്റെല്ല എന്നിവരുടെ നേതൃത്വത്തില്‍ തിരുനാള്‍ ഒരുക്കങ്ങള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.