News - 2024

യു‌എസില്‍ ദേവാലയ ആക്രമണം പതിവാകുന്നു: ടെന്നസിയില്‍ ദൈവമാതാവിന്റെ രൂപത്തില്‍ നിന്നും ശിരസ്സറത്തു

പ്രവാചക ശബ്ദം 16-07-2020 - Thursday

അമേരിക്കയില്‍ മതവിരുദ്ധത പരത്തിക്കൊണ്ട് ദേവാലയങ്ങള്‍ക്കും തിരുസ്വരൂപങ്ങള്‍ക്കും നേരെയുള്ള ആക്രമണം പതിവാകുന്നു. ടെന്നസി സംസ്ഥാനത്തിലെ ചട്ടനൂഗയിലെ സെന്റ്‌ സ്റ്റീഫന്‍ കത്തോലിക്കാ ദേവാലയത്തിലെ പരിശുദ്ധ കന്യകാമാതാവിന്റെ രൂപം അക്രമികള്‍ തകര്‍ത്തതാണ് ഒടുവിലത്തെ സംഭവം. ഇക്കഴിഞ്ഞ ശനിയാഴ്ചത്തെ പ്രഭാത ബലിയര്‍പ്പണത്തിനു തൊട്ടുമുന്‍പാണ് ഇടവക വികാരിയായ ഫാ. മാന്വല്‍ പെരെസ്, ദൈവമാതാവിന്റെ രൂപം അതിന്റെ അടിത്തറയില്‍ നിന്നു മറിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. രൂപത്തിന്റെ ശിരസ്സ് വെട്ടിമാറ്റിയ നിലയിലായിരിന്നു. രണ്ടായിരം ഡോളറോളം വിലവരുന്ന രൂപമാണ് തകര്‍ക്കപ്പെട്ടത്.

സമീപകാലത്ത് അമേരിക്കയിലെ കത്തോലിക്കാ ദേവാലയങ്ങള്‍ക്ക് നേര്‍ക്ക് നടക്കുന്ന അക്രമങ്ങളില്‍ അവസാനത്തേതാണ് ഈ സംഭവം. മതവിദ്വേഷത്തിന്റെ പേരിലുള്ള അക്രമം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് പോലീസ് ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. ആക്രമണം നടത്തിയതിനു പിന്നാലെ തകര്‍ത്ത പരിശുദ്ധ കന്യകാമാതാവിന്റെ ശിരസ്സില്ലാത്ത രൂപത്തിന്റെ ഹൃദയഭേദകമായ ചിത്രങ്ങള്‍ അക്രമികള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ടെന്നതും ആശങ്കയുളവാക്കുന്നു. അതേസമയം നിരവധി പേരാണ് അക്രമത്തെ അപലപിച്ച് രംഗത്തെത്തുന്നത്.

അമേരിക്കയിലുടനീളം വിവിധ സ്ഥലങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്നും തികച്ചും വ്യത്യസ്തമായ കാലഘട്ടത്തിലൂടെയാണ് നമ്മള്‍ ജീവിച്ചു കൊണ്ടിരിക്കുന്നതെന്നും നോക്സ്വില്ലെ രൂപതാധ്യക്ഷന്‍ റിക്ക് സ്റ്റിക്കാ ട്വീറ്റ് ചെയ്തു. ‘കത്തോലിക്കാ വിശ്വാസത്തിനെതിരെയുള്ള ആക്രമണം’ എന്നാണ് ടെന്നസ്സി പ്രതിനിധി ചക്ക് ഫ്ലെയിഷ്മാന്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചത്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന്‍ ആവശ്യപ്പെട്ട അദ്ദേഹം, അവര്‍ ദൈവത്തിലേക്ക് തിരിയുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »