India - 2025
ഇരിങ്ങാലക്കുടയില്‍ ദിവ്യകാരുണ്യ എക്സിബിഷൻ
പ്രവാചകശബ്ദം 16-05-2024 - Thursday
ഇരിങ്ങാലക്കുട: ദിവ്യകാരുണ്യ കോൺഗ്രസിനു മുന്നൊരുക്കമായുള്ള ദിവ്യകാരുണ്യ എക്സിബിഷൻ ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ പള്ളിയങ്കണത്തിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ ഹൊസൂർ രൂപത മെത്രാൻ മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. വിവിധങ്ങളായ ദിവ്യകാരുണ്യ അത്ഭുതങ്ങളും ഏവർക്കും പഠിക്കാ നും കൂടുതൽ അറിയാനുമുള്ള കാര്യങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളി ൽ നടന്നിട്ടുള്ള വിഭിന്നങ്ങളായ സംഭവങ്ങളും ചിത്രങ്ങളും വീഡിയോ പ്രദർശ നവുമാണ് എക്സസിബിഷനിൽ ഒരുക്കിയിട്ടുള്ളത്.
വികാരി ജനറാൾമാരായ മോൺ. ജോസ് മാളിയേക്കൽ, മോൺ. വിൽസൻ ഈരത്തറ, കത്തീഡ്രൽ വികാരി റവ.ഡോ. ലാസർ കുറ്റിക്കാടൻ, ജനറൽ ക ൺവീനർ റവ.ഡോ. റിജോയ് പഴയാറ്റിൽ, ജോയിന്റ് കൺവീനർ ലിംസൺ ഊക്കൻ, ഫാ. ലിജോ കരുത്തി, പബ്ലിസിറ്റി ജോയിൻ്റ കൺവീനർ ടെൽസൺ കോ ട്ടോളി എന്നിവർ പ്രസംഗിച്ചു. ഫാ. സെബാസ്റ്റ്യൻ അരിക്കാട്ട്, ഫാ. റെനിൽ കാരാത്ര, ഫാ. ലിജോ കരുത്തി, ബിനോയ്, മനു എന്നിവരുടെ നേതൃത്വത്തിൽ 26 വരെ എക്‌സിബിഷൻ ഉണ്ടായിരിക്കും.