Events - 2024

'എബ്ളൈസ് ഇൻ ദ സ്പിരിറ്റ്': അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി ഒരുക്കുന്ന യൂത്ത് കോൺഫറൻസ് നാളെ മുതൽ

ബാബു ജോസഫ് 17-07-2020 - Friday

അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി ജൂലൈ 18, 19 (ശനി, ഞായർ ) തീയതികളിൽ രണ്ടുദിവസത്തെ ധ്യാനം "എബ്ളൈസ് ഇൻ ദ സ്പിരിറ്റ്" ഓൺലൈനിൽ നടക്കുന്നു. ഡയറക്ടർ ഫാ. ഷൈജു നടുവത്താനി, ഐനിഷ് ഫിലിപ്പ്, ജോസ് കുര്യാക്കോസ് എന്നീ പ്രശസ്ത വചന ശുശ്രൂഷകർ നയിക്കുന്ന ധ്യാനത്തിൽ ആത്മീയാനുഭവം പങ്കുവച്ച്‌ അമേരിക്കയിൽനിന്നുമുള്ള റോൺ, ഷെറി എറിക്സൺ ദമ്പതികളും പങ്കെടുക്കും. വചനപ്രഘോഷണം, പ്രയ്‌സ് ആൻഡ് വർഷിപ്, ദിവ്യകാരുണ്യ ആരാധന, അനുഭവ സാക്ഷ്യങ്ങൾ തുടങ്ങിയവ ശുശ്രൂഷയുടെ ഭാഗമാകും. ഉച്ചകഴിഞ്ഞ് 3 മുതൽ വൈകിട്ട് 6 വരെയായിരിക്കും ധ്യാനം. പങ്കെടുക്കുന്നവർ www.afcmuk.org/register എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്: ബ്ലെയർ ബിനു- +44 7712 246110


Related Articles »