News - 2024

ആതുരശുശ്രൂഷകര്‍ക്കും രോഗികൾക്കുംവേണ്ടി പ്രാർത്ഥിക്കാൻ ആശുപത്രിയിൽ ബിഷപ്പിന്റെ അപ്രതീക്ഷിത സന്ദർശനം

പ്രവാചക ശബ്ദം 22-07-2020 - Wednesday

കാലിഫോർണിയ: മഹാമാരിയുടെ ദിനങ്ങളിലൂടെ കടന്നുപോകുന്ന അവസരത്തില്‍ രാവും പകലുമില്ലാതെ ശുശ്രൂഷയില്‍ വ്യാപരിക്കുന്ന ആരോഗ്യ മേഖലയിലെ ശുശ്രൂഷകര്‍ക്കും രോഗികൾക്കും വേണ്ടി പ്രാർത്ഥിക്കാൻ ആശുപത്രിയിൽ ബിഷപ്പിന്റെ അപ്രതീക്ഷിത സന്ദർശനം. കാലിഫോർണിയയിലെ ഓറഞ്ച് രൂപതാധ്യക്ഷനായ കെവിൻ വാന്‍ മെത്രാനാണ് ആരോഗ്യപ്രവർത്തകര്‍ക്കും രോഗികള്‍ക്കും സാന്ത്വനവും ധൈര്യവും പകരാന്‍ ‘സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് ഓഫ് ലിയോൺ’ സന്യാസിനീ സമൂഹത്തിന് കീഴിലുള്ള സെന്‍റ് ജോസഫ് ആശുപത്രിയിലെത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ അതിരൂപത നവമാധ്യമങ്ങളിലൂടെയാണ് പുറത്തുവിട്ടത്.

ആശുപത്രിയില്‍ ബിഷപ്പ് നടത്തിയ പ്രാർത്ഥനകൾ എല്ലാ വാർഡുകളിലും മുറികളിലും തത്സമയം സംപ്രേക്ഷണം ചെയ്തുവെന്നത് ശ്രദ്ധേയമാണ്. പ്രാര്‍ത്ഥനയ്ക്കു ഒടുവില്‍ ബിഷപ്പ് ആശീര്‍വ്വാദം നല്‍കി. മഹാമാരിക്കിടെ ധൈര്യവും പ്രത്യാശയും പകര്‍ന്നുകൊണ്ട് ബിഷപ്പ് നടത്തിയ സന്ദര്‍ശനം ആതുരശുശ്രൂഷകര്‍ക്കും രോഗികള്‍ക്കും വലിയ ആശ്വാസമാണ് പകര്‍ന്നതെന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം ഓറഞ്ച് കൗണ്ടിയിൽ മാത്രം കൊറോണാ 29,986 പേർക്കാണ് സ്ഥിരീകരിച്ചത്. 493 പേർ ഇവിടെ മരണമടഞ്ഞിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »