India - 2024

ബൈബിള്‍ ക്വിസ് മത്സരം "നൂറുമേനി @ ബെഥ്സെയ്ദാ"യ്ക്ക് ചെത്തിപ്പുഴ ആശുപത്രിയില്‍ തുടക്കമായി

പ്രവാചകശബ്ദം 27-01-2024 - Saturday

ചങ്ങനാശേരി: ചങ്ങനാശ്ശേരി അതിരൂപതയുടെ ബൈബിള്‍ വചന മനഃപാഠമത്സരമായ നൂറുമേനിയുടെ ആശുപത്രി ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായുള്ള അതിരൂപതാതല ബൈബിള്‍ ക്വിസ് മത്സരം "നൂറുമേനി @ ബെഥ്സെയ്ദാ"യ്ക്ക് ചങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയിലും തുടക്കമായി. അപ്പസ്തോലിക് നൂണ്‍ഷ്യോ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് കോച്ചേരി അതിരൂപതാതല ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ചങ്ങനാശേരി അതിരൂപത ബൈബിൾ അപ്പസ്തോലേറ്റ്, കുടുംബക്കൂട്ടായ്‌മ ഡയറക്‌ടർ ഫാ. ജോർജ് മാന്തുരുത്തിൽ അധ്യക്ഷത വഹിച്ചു.

ചങ്ങനാശ്ശേരി അതിരൂപത ഹോസ്പിറ്റല്‍സിന്‍റെയും ബൈബിള്‍ അപ്പസ്തോലേറ്റിന്‍റെയും മാക് ടിവിയുടെയും ആഭിമുഖ്യത്തില്‍ വചനം ഹൃദയത്തിലും ശുശ്രൂഷയിലും എന്ന ആപ്തവാക്യവുമായി സംഘടിപ്പിക്കുന്ന മത്സരത്തില്‍ ഹോസ്പിറ്റലുകളിലെ ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അവസരമുണ്ട്. സെൻ്റ് തോമസ് ഹോസ്‌പിറ്റൽ ഡയറക്‌ടർ ഫാ. ജയിംസ് കുന്നത്ത്, അസിസ്റ്റന്റ്റ് ഡയറക്ടർമാരായ ഫാ. ജോഷി മുപ്പതിൽച്ചിറ, ഫാ. ജേക്കബ് അത്തിക്കളം, നൂറുമേനി ചെയർമാൻ സണ്ണി തോമസ് ഇടിമണ്ണിക്കൽ, ഡോ. റൂബിൾ രാജ്, സെന്റ് തോമസ് ആശുപത്രി പ്രിൻസിപ്പൽ ഡോ. ഷൈല ഐപ്പ്, പിആർഒ പോ ൾ മാത്യു, ചീഫ് നഴ്‌സിംഗ് ഓഫീസർ സിസ്റ്റർ മെറിൻ എസ്‌ഡി, ജി. ജിത്ത് എന്നിവർ പ്രസംഗിച്ചു.


Related Articles »