News - 2024

സുൽത്താൻ മെഹമദ് ഹാഗിയ സോഫിയ പണം നൽകി വാങ്ങിയെന്ന പ്രചരണം കെട്ടിച്ചമച്ചത്

പ്രവാചക ശബ്ദം 26-07-2020 - Sunday

അങ്കാര: ഹാഗിയ സോഫിയ ക്രൈസ്തവ ദേവാലയം മുസ്ലിം പള്ളിയാക്കി മാറ്റിയതിനെ ന്യായീകരിക്കാന്‍ നുണ പ്രചരണവുമായി തീവ്ര ഇസ്ലാമിസ്റ്റുകള്‍. ആഗോള തലത്തിലുള്ള എതിര്‍പ്പ് വകവെക്കാതെയുള്ള തുര്‍ക്കി പ്രസിഡന്റിന്റെ നിലപാടിനെതിരെ പ്രതിഷേധം വ്യാപകമായി ഉയരുന്ന പശ്ചാത്തലത്തിലാണ് ഇതിനെ ന്യായീകരിക്കാന്‍ നിരവധി സോഷ്യല്‍ മീഡിയ പേജുകള്‍ ഹാഗിയ സോഫിയ കത്തീഡ്രല്‍ ദേവാലയം സുൽത്താൻ മെഹമത്ത് രണ്ടാമൻ പണം നൽകി വാങ്ങിയതാണെന്നുള്ള പ്രചരണം ആരംഭിച്ചത്. മലയാളി സമൂഹത്തിനു ഇടയിലും ഇത്തരത്തില്‍ പ്രചരണം നടന്നിരിന്നു. എന്നാല്‍ ഇത് നുണപ്രചരണം മാത്രമാണെന്നാണ് 'മിസ്ബാര്‍' എന്ന ഫാക്റ്റ് ചെക്കിംഗ് മാധ്യമം തെളിവുകളുടെ അടിസ്ഥാനത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

500 വർഷങ്ങൾക്കു മുമ്പ് ഓട്ടോമൻ തുർക്കികൾ കോൺസ്റ്റാൻറിനോപ്പിൾ കീഴടക്കിയ സംഭവത്തെ ആസ്പദമാക്കി എഴുതപ്പെട്ട ചരിത്ര പുസ്തകങ്ങളില്‍ വിശദമായ പഠനം നടത്തിയപ്പോള്‍ അതില്‍ ഇത്തരമൊരു കാര്യം പറയുന്നില്ലെന്നും ആഴത്തിലുള്ള അന്വേഷണങ്ങൾക്കൊടുവിൽ തീർത്തും വ്യാജമായ വാർത്തയാണ് പ്രചരിക്കുന്നതെന്നു വ്യക്തമായെന്നും മിസ്ബാർ.കോം വ്യക്തമാക്കുന്നു. വിഷയത്തെ കുറിച്ച് ആഴത്തില്‍ പഠനം നടത്തിയിട്ടുള്ള മാരിയോസ് ഫിലിപിഡസ്, വാൾട്ടർ കെ ഹനാക്ക്, സ്റ്റീവൻ റുൻസിമാൻ തുടങ്ങിയ ചരിത്രകാരന്മാർ എഴുതിയ പുസ്തകങ്ങളാണ് മിസ്ബാറിന്റെ അന്വേഷണസംഘം പ്രധാനമായും പരിശോധിച്ചത്. ഓട്ടോമൻ തുർക്കികൾ എഴുതിയ ചരിത്ര ഗ്രന്ഥങ്ങളിൽ പോലും ഇങ്ങനെ ഒരു അവകാശവാദമില്ല. ഹാഗിയ സോഫിയ പിടിച്ചടക്കി അതിനെ മുസ്ലിം പള്ളിയാക്കി മാറ്റി എന്നാണ് ഓട്ടോമൻ ചരിത്രരേഖകളിൽ പറയുന്നത്.

മാർക്ക് കാർട്ട്റൈറ്റ്, എൻഷൻറ്റ് ഹിസ്റ്ററി എൻസൈക്ലോപീഡിയയിൽ എഴുതിയിരിക്കുന്നതു ഇപ്രകാരമാണ്, " ഉച്ചസമയത്ത് മെഹമത്ത് രണ്ടാമൻ നഗരത്തിൽ പ്രവേശിക്കുകയും, കൊള്ളയടിക്കുന്നത് നിർത്തിവെക്കാൻ ആവശ്യപ്പെട്ടതിനു ശേഷം, ഹാഗിയ സോഫിയ ഉടനടി തന്നെ മുസ്ലിം പള്ളിയാക്കി മാറ്റണമെന്ന് തന്റെ അനുയായികൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ക്രൈസ്തവ മതത്തിന്റെ ശക്തികേന്ദ്രമായ കോൺസ്റ്റാൻറിനോപ്പിൾ ക്രിസ്ത്യാനികളിൽ നിന്ന് പിടിച്ചെടുത്തതിനാൽ അത് ശക്തമായ ഒരു പ്രസ്താവനയായിരുന്നു. അതിനുശേഷം മെഹമദ് ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട ക്രിസ്ത്യാനികളെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒരുമിച്ചു കൊണ്ടുവരികയും, അവരെ വധിക്കുകയും ചെയ്തു.". ഇത്തരത്തില്‍ നിരവധി ചരിത്ര വസ്തുതകള്‍ ശേഷിക്കെയാണ് ചിലര്‍ ഹാഗിയ സോഫിയയെ പണം കൊടുത്തു വാങ്ങിയെന്ന പ്രചരണവുമായി രംഗത്ത് വരുന്നതെന്നത് ശ്രദ്ധേയമാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »