News - 2024

ഫാ. ഫാബിയോ സലേർണോ ഫ്രാൻസിസ് പാപ്പയുടെ പുതിയ പേഴ്സണൽ സെക്രട്ടറി

ഫാ. ജിയോ തരകൻ 01-08-2020 - Saturday

വത്തിക്കാന്‍ സിറ്റി: ഇറ്റാലിയൻ വൈദികനായ ഫാ. ഫാബിയോ സലേർണോയെ ഫ്രാൻസിസ് മാർപാപ്പയുടെ പേഴ്സണൽ സെക്രട്ടറി ആയി നിയമിച്ചു. ഫാ. ഫാബിയോ തെക്കേ ഇറ്റലിയിലെ കതാൻസറോ അതിരൂപതയിലെ വൈദികനായി 2011ൽ പൗരോഹിത്യം സ്വീകരിച്ച് വത്തിക്കാന്റെ നയതന്ത്ര വിഭാഗത്തിൽ സേവനം ചെയ്തു വരികയായിരുന്നു. ഈജിപ്തിൽ നിന്നുള്ള കോപ്റ്റിക് വൈദികനായ മോൺസിഞ്ഞോർ യോവാന്നിസ് ലഹാസി മാറിപ്പോകുന്ന ഒഴിവിലേക്കാണ് ഫാ. ഫാബിയോ മാർപാപ്പയുടെ പേഴ്സണൽ സെക്രട്ടറി ആയി നിയമിതനാകുന്നത്. 2014 മുതൽ മോൺ. യോഹന്നിസ് ആയിരുന്നു ഈ ചുമതല വഹിച്ചിരുന്നത്.

റോമിലെ ഉർബനിയാനും യൂണിവേഴ്സിറ്റിയിൽ നിന്നും ഫാ. ഫാബിയോ സഭാ നിയമത്തിലും, സിവിൽ നിയമത്തിലും ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഇന്തോനേഷ്യൻ ന്യൂണ്‍ഷ്യേച്ചറിൽ സെക്രട്ടറിയായും അദ്ദേഹം സേവനം ചെയിതിട്ടുണ്ട് . ഫ്രാൻസിസ് പാപ്പ നേരിട്ട് വിളിച്ചാണ് ഫാ. ഫാബിയോയെ നിയമനം അറിയിച്ചത്. ഉറുഗ്വായിൽ നിന്നുള്ള മോൺ. ഗോൺസാലോ അമിലിയസ് ഈ വർഷം ജനുവരി മുതൽ പാപ്പയുടെ പേഴ്സണൽ സെക്രട്ടറിയായി സേവനം ചെയ്യുന്നുണ്ട്. മോൺ. ഗോൺസാലോ അമിലിയസും, ഫാ ഫാബിയോ സലർനോയും അടക്കം രണ്ട് പേഴ്സണൽ സെക്രട്ടറിമാരാണ് ഫ്രാൻസിസ് പാപ്പക്ക് ഉള്ളത്. വത്തിക്കാന്റെ മാനവിക സാഹോദര്യത്തിന് വേണ്ടിയുള്ള കമ്മറ്റിയിൽ മോൺ യോഹന്നിസ്‌ തന്റെ ചുമതല തുടരുമെന്ന് വത്തിക്കാൻ മാധ്യമ വിഭാഗം തലവൻ മത്തയോ ബ്രുണി അറിയിച്ചു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »