Faith And Reason - 2024

ദൈവത്തെ ഒഴിവാക്കി ജീവിക്കാമെന്ന് കരുതുന്നത് മിഥ്യ: ഫ്രാന്‍സിസ് പാപ്പ

പ്രവാചക ശബ്ദം 09-08-2020 - Sunday

വത്തിക്കാന്‍ സിറ്റി: ഓരോരുത്തര്‍ക്കും ദൈവത്തെ ആവശ്യമുണ്ടെന്നും അവിടുത്തെ ഒഴിവാക്കി ജീവിക്കാമെന്ന് കരുതുന്നത് മിഥ്യയാണെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ആഗസ്റ്റ് 8 ശനിയാഴ്ച ട്വിറ്ററിലാണ് ഫ്രാന്‍സിസ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. മനുഷ്യജീവിതത്തില്‍ പ്രാര്‍ത്ഥന അനിവാര്യമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. “പിതാവായ ദൈവത്തിന്റെ നീട്ടിയ കരങ്ങള്‍ നമുക്കെല്ലാവര്‍ക്കും ആവശ്യമാണ്. അവിടുത്തോടു പ്രാര്‍ത്ഥിക്കുന്നതും, വിളിച്ചപേക്ഷിക്കുന്നതും മിഥ്യയല്ല. എന്നാല്‍ ദൈവത്തെ ഒഴിവാക്കി ജീവിക്കാം എന്നു കരുതുന്നതാണ് മിഥ്യ! പ്രാര്‍ത്ഥനയാണ് പ്രത്യാശയുടെ ആത്മാവ്.” ഇംഗ്ലിഷ് ഉള്‍പ്പെടെ ഒന്‍പതു ഭാഷകളില്‍ ഈ സന്ദേശം ഫ്രാന്‍സിസ് പാപ്പ പങ്കുവച്ചു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »