Faith And Reason - 2024

ക്രിസ്തു ലോകരക്ഷകനാണെന്ന് മനസിലാക്കുവാനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കണം: ഫ്രാന്‍സിസ് പാപ്പ

പ്രവാചക ശബ്ദം 25-08-2020 - Tuesday

വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിനെ പ്രഘോഷിക്കാനുള്ള കരുത്ത് ഒരുവനു ലഭിക്കുന്നത് ദൈവകൃപയാല്‍ മാത്രമാണെന്നും അതിനാല്‍ ജീവിക്കുന്ന ദൈവത്തിന്‍റെ പുത്രനാണു ക്രിസ്തുവെന്നും, അവിടുന്ന് ലോക രക്ഷകനാണെന്നും മനസ്സിലാക്കുവാനും പ്രഖ്യാപിക്കുവാനുമുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. ആഗസ്റ്റ് 23 ഞായറാഴ്ച മദ്ധ്യാഹ്നത്തില്‍ ത്രികാല പ്രാര്‍ത്ഥനയോട് അനുബന്ധിച്ച് സന്ദേശം നല്‍കുകയായിരിന്നു പാപ്പ. പത്രോസിനു ലഭിച്ച ദൈവകൃപ, സ്വര്‍ഗ്ഗീയ പിതാവിന്‍റെ അനുഗ്രഹത്തിന്‍റെ അംഗീകാരം ലഭിച്ചതുപോലെയാണെന്നും ക്രിസ്തു ദൈവപുത്രനാണെന്നുള്ള പത്രോസിന്‍റെ ബോധ്യമുള്ള വിശ്വാസത്തിന്മേലാണ് അദ്ദേഹത്തെ സഭയുടെ തലവനാക്കിയതെന്നും പാപ്പ പറഞ്ഞു.

താന്‍ ആരാണെന്നാണ് ശിഷ്യന്മാര്‍ പറയുന്നത്? ഇന്ന് ക്രിസ്തു നമ്മോട് ഓരോരുത്തരോടുമാണ് ഇങ്ങനെ ചോദിക്കുന്നതെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ക്രിസ്തു ആരാണെന്ന ചോദ്യത്തിന് നാം നല്‍കേണ്ട ഉത്തരം താത്വികമായ ഒന്നല്ല, മറിച്ച് വിശ്വാസപരവും ജീവല്‍ ബന്ധിയുമായിരിക്കണം. ക്രിസ്തു ആരാണെന്ന് നാം ഓരോരുത്തരും പത്രോസ് ശ്ലീഹായ്ക്കൊപ്പം സ്വയം ചോദിക്കണം. ഇതിന് ഉത്തരം പ്രത്യേകമായി പറയേണ്ടതാണ്. കാരണം ക്രിസ്തു നമ്മുടെ ജീവിതത്തിന്‍റെ കേന്ദ്രമാണ്. നമ്മുടെ അര്‍പ്പണത്തിന്‍റെയും സഭാസമര്‍പ്പണത്തിന്‍റെയും സാമൂഹിക കൂട്ടായ്മയുടെയും ലക്ഷ്യം ക്രിസ്തുവാണ്. അങ്ങനെ ജീവിതലക്ഷ്യം രക്ഷകനായ ക്രിസ്തുവാണെങ്കില്‍, ചോദ്യത്തിനുള്ള ഉത്തരം അനുപേക്ഷണീയവും നാം അനുദിനം നല്കേണ്ടതുമാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »