News - 2024

ഫ്രാന്‍സിസ് പാപ്പയുടെ പൊതു അഭിസംബോധനയില്‍ വിശ്വാസികളുടെ പങ്കാളിത്തത്തിന് അനുമതി

പ്രവാചക ശബ്ദം 27-08-2020 - Thursday

വത്തിക്കാന്‍ സിറ്റി: കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരിന്ന വിശ്വാസികളുടെ സാന്നിധ്യത്തിലുള്ള ഫ്രാന്‍സിസ് പാപ്പയുടെ ആഴ്ചതോറുമുള്ള പൊതു അഭിസംബോധന പുനഃരാരംഭിക്കുന്നു. കൊറോണ പകര്‍ച്ചവ്യാധിയുടെ പ്രതിരോധവുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി പിന്‍വലിക്കുന്നതിന്റെ ഭാഗമായാണ് സെപ്റ്റംബര്‍ 2 മുതല്‍ പാപ്പയുടെ പൊതു അഭിസംബോധനയില്‍ വിശ്വാസികള്‍ക്കും പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇന്നലെയാണ് വത്തിക്കാന്‍ ഇതുസംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടത്. അടുത്ത ആഴ്ചമുതല്‍ അപ്പസ്തോലിക പാലസിന്റെ സാന്‍ ഡമാസോ അങ്കണത്തില്‍ വെച്ച് ഫ്രാന്‍സിസ് തന്റെ പൊതു അഭിസംബോധന നടത്തുമെന്നും ആര്‍ക്ക് വേണമെങ്കിലും അതില്‍ പങ്കെടുക്കാമെന്നും വത്തിക്കാന്റെ പ്രസ്താവനയില്‍ പറയുന്നു.

ഇറ്റലിയില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന്‍ ഇക്കഴിഞ്ഞ മാര്‍ച്ച് മുതലാണ് ആയിരങ്ങള്‍ പങ്കെടുത്തുകൊണ്ടിരുന്ന പാപ്പയുടെ പൊതു അഭിസംബോധന വിശ്വാസികളുടെ പങ്കാളിത്തം ഒഴിവാക്കി വീഡിയോ രൂപത്തിലാക്കി മാറ്റിയത്. സാധാരണഗതിയില്‍ വേനല്‍ക്കാലങ്ങളില്‍ വിശാലമായ സെന്റ്‌ പീറ്റേഴ്സ് സ്ക്വയറിലെ പ്രധാന ബസലിക്കയുടെ മുന്നില്‍ വെച്ചായിരുന്നു പാപ്പയുടെ പൊതു അഭിസംബോധനകള്‍ നടത്തിക്കൊണ്ടിരുന്നത്. എന്നാല്‍ കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്ന്‍ റോമിലെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്ന അനുമാനത്തിലാണ് അപ്പസ്തോലിക പാലസിന്റെ അങ്കണത്തിലേക്ക് മാറ്റുവാന്‍ തീരുമാനമായിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »