News - 2024

ഭാരതത്തിന്റെ അപ്പസ്തോലിക പ്രതിനിധിക്ക് ബ്രസീലിലേക്ക് സ്ഥലമാറ്റം

30-08-2020 - Sunday

ന്യൂഡല്‍ഹി: ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ജാംബത്തിസ്ത ദിക്വാത്രോയ്ക്കു ബ്രസീലിലേക്കു സ്ഥലം മാറ്റം. മാര്‍പാപ്പയുടെ ബ്രസീലിലെ പ്രതിനിധിയായാണു പുതിയ നിയമനം. വത്തിക്കാന്റെ ഇന്ത്യയിലെ പുതിയ സ്ഥാനപതിയെ പ്രഖ്യാപിച്ചിട്ടില്ല. പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. ആര്‍ച്ച് ബിഷപ്പ് ജാംബത്തിസ്ത ദിക്വാത്രോയെ ബ്രസീലിന്റെ തലസ്ഥാനമായ ബ്രസീലിയയിലേക്കു മാറ്റി നിയമിച്ചതായുള്ള പ്രഖ്യാപനം വത്തിക്കാന്‍ പ്രസ് ഓഫീസ് ഇന്നലെ ഉച്ചകഴിഞ്ഞാണ് അറിയിച്ചത്.

2017 ഫെബ്രുവരി പതിനാറിനാണ് ഇറ്റാലിയന്‍ സ്വദേശിയായ ജാംബത്തിസ്ത ദിക്വാത്രോ അപ്പസ്തോലിക പ്രതിനിധിയായി സേവനം ആരംഭിച്ചത്. പനാമ, ബൊളീവിയ തുടങ്ങിയ രാജ്യങ്ങളില്‍ ന്യൂണ്‍ഷോ ആയിരുന്ന ശേഷമായിരുന്നു ഇന്ത്യയിലെത്തിയത്. കോവിഡിന്റെ സാഹചര്യത്തില്‍ പൊതുയാത്രയയപ്പുണ്ടാകില്ലെന്നു വത്തിക്കാന്‍ സ്ഥാനപതി കാര്യാലയം അറിയിച്ചു. രാജ്യത്തെ ലക്ഷകണക്കിന് വിശ്വാസികളുടെ സ്വപ്നമായ പാപ്പയുടെ ഭാരത സന്ദര്‍ശനം പൂര്‍ത്തികരിക്കാന്‍ കഴിയാത്തതില്‍ അദ്ദേഹം നിരവധി തവണ ദുഃഖം പ്രകടിപ്പിച്ചിരിന്നു.


Related Articles »