News - 2025

റഷ്യന്‍ സേനയുടെ 'മിശിഹായുടെ പുനരുത്ഥാനത്തിന്റെ ഭദ്രാസനപ്പള്ളി' സന്ദര്‍ശിച്ച് രാജ്‌നാഥ് സിംഗ്

പ്രവാചക ശബ്ദം 05-09-2020 - Saturday

മോസ്‌കോ: പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് റഷ്യന്‍ സായുധസേനയുടെ പ്രധാന ദേവാലയമായ മോസ്‌കോയിലെ 'മിശിഹായുടെ പുനരുത്ഥാനത്തിന്റെ ഭദ്രാസനപ്പള്ളി' സന്ദര്‍ശിച്ചു. ഷാംഗ്ഹായ് സഹകരണ സമിതിയിലെ പ്രതിരോധമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയതാണു സിംഗ്. ഇന്നലെ അദ്ദേഹവും ഇന്ത്യന്‍സംഘവും പള്ളിക്കൊപ്പമുള്ള, റഷ്യന്‍ സേനയുടെ ചരിത്രം പറയുന്ന മ്യൂസിയത്തിലും സന്ദര്‍ശനം നടത്തി. രണ്ടാം ലോകമഹായുദ്ധത്തിലെ വിജയത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് പണിത ഈ ബ്രഹത് ഓര്‍ത്തഡോക്‌സ് ദേവാലയം ജൂണിലാണ് കൂദാശ ചെയ്തത്.

മോസ്കോക്ക് സമീപം റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രധാന പ്രദര്‍ശന വേദിയായ പാട്രിയോട്ട് പാര്‍ക്കിലാണ് ദേവാലയം സ്ഥിതി ചെയ്യുന്നത്. ഒരു സൈനിക ദേവാലയത്തിന് ചേരുംവിധം മധ്യകാലഘട്ടത്തിലെ പടത്തൊപ്പിയുടെ ആകൃതിയിലുള്ള ആറ് താഴികകുടങ്ങള്‍ ദേവാലയത്തിന്റെ മനോഹാരിത എടുത്തുക്കാട്ടുന്നുണ്ട്. സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള താഴികകുടങ്ങള്‍ സ്വര്‍ണ്ണത്തിനു പകരം ടൈറ്റാനിയം നൈട്രൈഡ് പാളികള്‍ കൊണ്ടാണ് പൊതിഞ്ഞിരിക്കുന്നത്. ഏകദേശം 300 കോടി റൂബിള്‍ (4.7 കോടി ഡോളര്‍) ചെലവിട്ടാണ് ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. ദേവാലയത്തിലെ ചെറിയ നാല് ഗോപുരങ്ങള്‍ റഷ്യന്‍ സായുധ സേനയുടെ മാധ്യസ്ഥരായ നാലു വിശുദ്ധര്‍ക്ക് വേണ്ടിയാണ് സമര്‍പ്പിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »