News - 2024

കാപ്പിറ്റോള്‍ കലാപത്തില്‍ മരിച്ചവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി ഫ്രാന്‍സിസ് പാപ്പ

പ്രവാചക ശബ്ദം 11-01-2021 - Monday

വത്തിക്കാന്‍ സിറ്റി: അമേരിക്കയിലെ കാപ്പിറ്റോള്‍ മന്ദിരത്തിലുണ്ടായ ആക്രമണത്തില്‍ മരിച്ചവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പ. ജനാധിപത്യ മൂല്യം സംരക്ഷിക്കാന്‍ അമേരിക്കാ സമാധാനം അനുവര്‍ത്തിക്കണമെന്നും ഇന്നലെ ഞായറാഴ്ച വിശുദ്ധകുര്‍ബാന മധ്യേ പറഞ്ഞു. അക്രമം സ്വയം നാശഹേതുവാകും. പൊതുവായ നന്മയെ ഒരുമിച്ച് കെട്ടിപ്പടുക്കുന്നതിനുള്ള പ്രധാന മാർഗ്ഗമായി കരുതലുള്ള സംസ്കാരം, സജീവമായി നിലനിർത്താൻ പരിശുദ്ധ കന്യകാമാതാവ് സഹായിക്കട്ടെയെന്നും ഇനി അക്രമമുണ്ടാകാതെ നോക്കേണ്ടത് നേതാക്കളുടെ ഉത്തരവാദിത്വമാണെന്നും മാര്‍പാപ്പ പറഞ്ഞു. ബുധനാഴ്ചയാണ് നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ വിജയം സാക്ഷ്യപ്പെടുത്തുന്നതിനായി യുഎസ് കോണ്‍ഗ്രസിന്റെ സംയുക്തസമ്മേളനത്തിനിടെ അക്രമികള്‍ കാപ്പിറ്റോള്‍ മന്ദിരത്തില്‍ അതിക്രമിച്ചു കയറി കലാപം സൃഷ്ടിച്ചത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »