India - 2025
ചെറുപുഷ്പ മിഷന്‍ ലീഗ് സ്ഥാപക നേതാവ് കുഞ്ഞേട്ടന്റെ പത്നി അന്തരിച്ചു
പ്രവാചക ശബ്ദം 26-05-2021 - Wednesday
പാലാ: ചെറുപുഷ്പ മിഷന്‍ ലീഗ് സ്ഥാപക നേതാവ് പരേതനായ പല്ലാട്ടുകുന്നേല്‍ എബ്രഹാം (കുഞ്ഞേട്ടന്‍) ഭാര്യ ത്രേസ്യാ (93) (തെയ്യാമ്മ) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളാൽ മേരിഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതിരമ്പുഴ ഇടവക പെരുമാലിൽ കൈതക്കരി കുടുംബാംഗമായ ഔസേപ്പ് അന്ന ദമ്പതികളുടെ മകളാണ്. മിഷൻ ലീഗ് സംഘടന പ്രവർത്തനത്തിൽ കുഞ്ഞേട്ടന്റെ നിഴലായി പിന്തുണ നല്‍കിയിരിന്ന ത്രേസ്യാ വി. അൽഫോൻസാമ്മയുമായി ആത്മബന്ധം പുലര്‍ത്തിയിരിന്നു. സംസ്കാര ശുശ്രൂഷകൾ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ചെമ്മലമറ്റം പള്ളിയിൽ.
മക്കൾ: സിസ്റ്റർ അൽഫോൻസാ (ക്ലൂണി കോൺവെന്റ് ബിജാപുർ, കർണാടക), സിസ്റ്റർ റീന (ക്ലൂണി കോൺവെന്റ് ഹെയ്തി), സാവിയോ എബ്രഹാം, സോഫി സെബാസ്റ്റ്യൻ, സിസ്റ്റർ വെർജിനി (ക്ലൂണി കോൺവെന്റ് ഒഡീഷ), അലോഷ്യസ് എബ്രഹാം ചെമ്മലമറ്റം, ബെന്നി എബ്രഹാം. മരുമക്കൾ: റോസിലി സാവിയോ മഴുവഞ്ചേരി, കുട്ടിച്ചൻ, സോജി അലോഷ്യസ്, മെറ്റി ബെന്നി.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക