Events - 2024

നാലോ അതിൽ കൂടുതലോ മക്കളുളള ദമ്പതികൾക്കു വേണ്ടി ഓണ്‍ലൈനില്‍ ഒന്നര മണിക്കൂർ ധ്യാനം

11-06-2021 - Friday

"വിവാഹം കഴിച്ച് സന്താനങ്ങൾക്കു ജൻമം നൽകുവിൻ. നിങ്ങളുടെ പുത്രിപുത്രൻമാരെയും വിവാഹം കഴിപ്പിക്കുവിൻ; അവർക്കും മക്കളുണ്ടാകട്ടെ. നിങ്ങൾ പെരുകണം, നിങ്ങളുടെ സംഖ്യ കുറഞ്ഞു പോകരുത്" (ജെറമിയ 29:6).

ആഗോള സുവിശേഷവത്ക്കരണ ശുശ്രൂഷകളില്‍ സജീവ സാന്നിധ്യമായ Anointing Fire Catholic Ministries ദമ്പതികള്‍ക്ക് വേണ്ടി ഒന്നര മണിക്കൂര്‍ ധ്യാനം നടത്തുന്നു. നാലോ അതിൽ കൂടുതലോ മക്കളുളള ദമ്പതികൾക്കു വേണ്ടിയുള്ള ഒന്നര മണിക്കൂർ ധ്യാനമാണ് ജൂണ്‍ 13 ഞായറാഴ്ച ക്രമീകരിക്കുന്നത്. പ്രമുഖ വചനപ്രഘോഷകനും സെഹിയോൻ യുകെ മുന്‍ ഡയറക്ടറുമായ ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന ധ്യാനം ഇന്ത്യന്‍ സമയം വൈകീട്ട് 4.30 മുതല്‍ 6വരെ (യു‌കെ‌ സമയം ഉച്ചയ്ക്ക് 12 മുതല്‍ 1.30 വരെ) വരെ ZOOM പ്ലാറ്റ്ഫോമിലൂടെയാണ് നടത്തപ്പെടുക. ദൈവചനപ്രഘോഷണം, സ്തുതി ആരാധന, പ്രത്യേക പ്രാര്‍ത്ഥന എന്നിവ ഒന്നര മണിക്കൂര്‍ ശുശ്രൂഷയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏറെ അനുഗ്രഹീതമായ ഈ ശുശ്രൂഷയിലേക്ക് നാലോ അതിൽ കൂടുതലോ മക്കളുളള ദമ്പതികളെ പ്രത്യേകം ക്ഷണിക്കുകയാണെന്ന് സംഘാടകര്‍ പറഞ്ഞു.

- Zoom ID : 502 771 9753

- Passcode: Gen128


Related Articles »